Latest NewsIndia

മുലായംസിംഗ് യാദവിന്റെ മരുമകൾ ബിജെപിയിലേക്ക് : സമാജ്‌വാദി പാർട്ടിയ്ക്ക് കനത്ത തിരിച്ചടി

ലക്നൗ: സമാജ്‌വാദി പാർട്ടി നേതാവ് മുലായംസിംഗ് യാദവിന്റെ മരുമകൾ ബിജെപിയിലേക്ക്. മുലായത്തിന്റെ ഇളയ മകന്റെ ഭാര്യ അപർണ യാദവാണ് പാർട്ടി വിടുന്നത്. ഇന്ന് അവർ ഔദ്യോഗികമായി ബിജെപിയിൽ ചേരുമെന്നാണ് വിവരങ്ങൾ.

ഇന്ന് രാവിലെ 10 മണിക്ക് ലക്നൗവിൽ വച്ച് നടക്കുന്ന ഔദ്യോഗിക ചടങ്ങിലായിരിക്കും അപർണ്ണ ബിജെപിയിൽ ചേരുക. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും അവർ അംഗത്വം സ്വീകരിക്കുക.

അതേസമയം, സമാജ്‌വാദി പാർട്ടിയ്ക്കേറ്റ കനത്ത തിരിച്ചടിയാണ് ഈ സംഭവമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കുറച്ചു ദിവസങ്ങളായി നടക്കുന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക് സമാജ്‌വാദി പാർട്ടിയ്ക്ക് ക്ഷീണമായിരുന്നു. അതിനേക്കാൾ വലിയ ആഘാതമാണ് തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നിൽക്കുന്ന വേളയിൽ പാർട്ടി സ്ഥാപക കുടുംബത്തിലെ അംഗമായ അപർണയുടെ പിൻമാറ്റം.

shortlink

Related Articles

Post Your Comments

Related Articles


Back to top button