Latest NewsIndiaNews

കശ്മീരിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം അമിത് ഷായും എം.എം നരവനെയും : വിചിത്ര ആരോപണവുമായി പാക് പിന്തുണയുള്ള സംഘടന

ലണ്ടന്‍ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും, കരസേനാ മേധാവി ജനറല്‍ എം.എം നരവനെയെയും ചെയ്യണമെന്നാവശ്യപ്പെട്ട് അപേക്ഷ . കൊല്ലപ്പെട്ട ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ സിയ മുസ്തഫയ്ക്ക് വേണ്ടി ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റോക്ക് വൈറ്റ് എന്ന സംഘടനയാണ് ലണ്ടന്‍ പോലീസില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. പാകിസ്താന്‍ പിന്തുണയ്ക്കുന്ന സംഘടനയാണ് സ്റ്റോക്ക് വൈറ്റ്.

Read Also : കോവിഡ്: സ്കൂളുകളുടെ പ്രവർത്തനത്തിനായി വിശദമായ മാർഗ്ഗരേഖ പുറത്തിറക്കി സർക്കാർ

ലണ്ടനിലെ മെട്രോ പോളിറ്റന്‍ പോലീസിലെ വാര്‍ ക്രൈംസ് യൂണിറ്റിനാണ് നടപടി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരിക്കുന്നത്. ജമ്മു കശ്മീരില്‍ നടക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം അമിത് ഷായും, നരവനെയും ഇരുവരുമാണെന്ന വിചിത്ര ആരോപണമാണ് പരാതിയില്‍ പറയുന്നത്. ഇവര്‍ക്കു പുറമേ ഉന്നത സൈനിക ഉദ്യോഗസ്ഥരായ എട്ട് പേര്‍ക്കെതിരെ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്

ഇരുവരും കുറ്റക്കാരണെന്നതിന് തെളിവുകള്‍ ഉണ്ടെന്നും സംഘടന വാദിക്കുന്നു. സിയ മുസ്തഫയെ സ്വാതന്ത്ര്യ സമര സേനാനിയെന്നാണ് സംഘടന വിശേഷിപ്പിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെക്കുറിച്ചും പരാതിയില്‍ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button