Latest NewsNewsIndia

റിപ്പബ്ലിക് ദിനത്തില്‍ അവതരിപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങളുടെ കൂട്ടത്തില്‍ നിന്നും പശ്ചിമ ബംഗാളിനെ ഒഴിവാക്കി

കേന്ദ്രം സംസ്ഥാനത്തെ അപമാനിച്ചുവെന്ന് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: റിപ്പബ്ലിക് ദിനത്തില്‍ അവതരിപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങളുടെ കൂട്ടത്തില്‍ നിന്നും പശ്ചിമ ബംഗാളിനെ ഒഴിവാക്കിയതില്‍ കടുത്ത പ്രതിഷേധവുമായി മമതാ ബാനര്‍ജി. സംസ്ഥാനത്തെ അവഗണിച്ചെന്ന് കാണിച്ച് മമത പ്രധാനമന്ത്രിക്ക് കത്തെഴുതി. പശ്ചിമ ബംഗാള്‍ നല്‍കിയ നിശ്ചല ദൃശ്യത്തിന്റെ മാതൃക തള്ളിയതിനെ ഏറെ ഉത്കണ്ഠയോടെയാണ് കാണുന്നതെന്നും സംസ്ഥാനത്തെ അപമാനിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്നും മമത കത്തിലൂടെ ചൂണ്ടിക്കാട്ടി.

Read Also : ‘നമ്മൾ നേരെ ലോക്സഭയിലേക്ക് കടന്നു ചെന്ന് മോദിയോട് രാജി വെക്കാൻ പറയുന്നു’: കൊടിയേരിയെ പരിഹസിച്ച് സന്ദീപ് വാര്യർ

സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികത്തെ പ്രതിനിധീകരിക്കുന്ന നിശ്ചല ദൃശ്യമാണ് ബംഗാള്‍ ഒരുക്കിയത്. അതിന്റെ ഭാഗമായി ബംഗാളിലെ എല്ലാ സ്വാതന്ത്ര്യ സമരസേനാനികളും ജനങ്ങളുടെ മനസ്സിലേക്ക് എത്തിക്കുന്ന ചിത്രസംയോജനവും നടത്തിയിരുന്നെന്നുമാണ് മമത പറയുന്നത്.

എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന എന്ത് മാനദണ്ഡമാണ് ലംഘിച്ചിരിക്കുന്നതെന്ന് മമത കത്തില്‍ പറയുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണവും പുറത്തുവന്നിട്ടില്ല. അതാത് സംസ്ഥാനങ്ങളുടെ തനത് സാംസ്‌കാരിക തനിമയും ദേശീയോദ്ഗ്രഥനവുമാണ് റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി അണിയിച്ചൊരുക്കാറുള്ളത്. ഒരു തവണ അവതിരിപ്പിച്ചവ ആവര്‍ത്തിക്കാതിരിക്കാനും സംസ്ഥാന സര്‍ക്കാറുകള്‍ ശ്രദ്ധിക്കണമെന്നും കേന്ദ്ര സാംസ്‌കാരിക വകുപ്പ് നിര്‍ദ്ദേശത്തിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button