Latest NewsNewsIndia

ബിജെപിയെ പുറത്താക്കാൻ സ്വാതന്ത്ര്യസമരത്തേക്കാൾ വലിയ ‘ആസാദി’ ഉണ്ടാകണം: മെഹബൂബ മുഫ്തി

ബിജെപിയെ തുരത്താനുള്ള അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്

ശ്രീനഗർ : ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിനെക്കാൾ വലിയ ആസാദി രാജ്യത്തുണ്ടായാൽ മാത്രമേ വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ പുറത്താക്കാനാകൂവെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. ജമ്മു കശ്മീർ മഹാത്മാഗാന്ധിയുടെ ഇന്ത്യയിലേക്കാണ് യോജിച്ചത്, നാഥുറാം ഗോഡ്‌സെയുടെ ഇന്ത്യയിലേക്കല്ലെന്നും ഈ രാജ്യത്തെ നാഥുറാം ഗോഡ്‌സെയുടെ രാഷ്‌ട്രമാക്കാൻ തങ്ങൾ അനുവദിക്കില്ലെന്നും മെഹബൂബ മുഫ്തി പറഞ്ഞു.

‘എഴുപത്തിയഞ്ച് വർഷം മുമ്പ് ഈ രാജ്യത്തെ ജനങ്ങൾക്ക് ബ്രിട്ടീഷുകാർക്കെതിരെ സ്വാതന്ത്ര്യത്തിനായി പോരാടാൻ അവസരം ലഭിച്ചു. ബിജെപിയെ തുരത്താനുള്ള അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. യുപിയിൽ ബിജെപിയെ ഒഴിവാക്കുന്നത് 1947 നെക്കാൾ വലിയ ‘ആസാദി’ ആയിരിക്കും. ചരിത്രം വായിക്കണം. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്വന്തം വിധി എഴുതണം.’ മെഹബൂബ മുഫ്തി പറഞ്ഞു.

കെ ഫോണ്‍ ഇങ്ങെത്തി, പറഞ്ഞത് പ്രാവര്‍ത്തികമാക്കിയാണ് അനുഭവം: മുഖ്യമന്ത്രി പിണറായി വിജയൻ

‘ജമ്മു കശ്മീർ മഹാത്മാഗാന്ധിയുടെ ഇന്ത്യയിലേക്കാണ് യോജിച്ചത്, നാഥുറാം ഗോഡ്‌സെയുടെ ഇന്ത്യയിലേക്കല്ല. ഈ രാജ്യത്തെ നാഥുറാം ഗോഡ്‌സെയുടെ രാഷ്‌ട്രമാക്കാൻ ഞങ്ങൾ അനുവദിക്കില്ല. അവർ ഗോഡ്‌സെയോട് പ്രാർത്ഥിക്കുന്നു, എന്നാൽ ഗാന്ധി ഏറ്റവും വലിയ ഹിന്ദുവായിരുന്നു, സസ്യാഹാരിയും മതേതര നേതാവുമായിരുന്നു, അദ്ദേഹം ആരോടും, മാംസാഹാരികളോട് പോലും വിദ്വേഷം പുലർത്തിയിരുന്നില്ല.’ മെഹബൂബ മുഫ്തി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button