NattuvarthaLatest NewsKeralaNewsIndia

റുബെല്ല കുത്തിവെയ്‌പ്പെടുത്ത മൂന്ന് കുട്ടികള്‍ മരിക്കാനിടയായ കാരണമിതോ?

കർണാടക: റുബെല്ല കുത്തിവയ്‌പ്പെടുത്ത മൂന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. അണുവിമുക്തമല്ലാത്ത സിറിഞ്ചുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായ അണുബാധയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് അധികൃതര്‍ സംശയിക്കുന്നത്.

Also Read:വാട്‌സാപ്പിലൂടെ വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശങ്ങളും നഗ്‌നചിത്രങ്ങളും അയച്ച യുവാവ് അറസ്റ്റിൽ

തിങ്കളാഴ്ചയാണ് മൂന്നു കുട്ടികള്‍ക്കും മീസില്‍സ്-റുബെല്ല പ്രതിരോധ വാക്സിന്‍ നല്‍കിയത്. ഇതേത്തുടർന്ന് കുട്ടികൾ മരണപ്പെടുകയായിരുന്നു. മരിച്ച കുട്ടികള്‍ ഒരുവയസിന് താഴെയുള്ളവരാണ്. കുറ്റക്കാരായ നഴ്‌സുമാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

മീസല്‍സ് എന്ന അഞ്ചാം പനിയ്ക്ക് വേണ്ടിയുള്ള വാക്‌സിനാണ് മീസല്‍സ് റൂബെല്ല വാക്സിന്‍. ന്യൂമോണിയ, വയറിളക്കം, മസ്തിഷ്‌ക അണുബാധ (എന്‍സെഫിലൈറ്റിസ്) എന്നിവയിലേക്ക് നയിച്ച്‌ മരണം വരെ സംഭവിക്കാവുന്ന രോഗമാണ് മീസല്‍സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button