കാസർകോട് : സ്കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് അറസ്റ്റില്‍. കാസർകോട് ടൗണ്‍ പോലീസ് സ്റ്റേഷന് പരിധിയിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മദ്രസ അധ്യാപകനായ പരപ്പ കോളംകുളം സ്വദേശി അഷറഫ് (41) ആണ് കാസര്‍ഗോഡ് വനിതാ പോലീസിന്റെ പിടിയിലായത്. മൂന്നു യുവാക്കള്‍ തന്നെ പീഡിപ്പിച്ചതായണ് പെണ്‍കുട്ടി പോലീസിന് പരാതി നൽകിയത്.
ഇതേതുടര്‍ന്ന് വിദ്യാർത്ഥിനി കൗണ്‍സലിംഗിന് വിധേയമാക്കിയപ്പോഴാണ് വര്‍ഷങ്ങള്‍ക്കുമുന്‍പ് മദ്രസ അധ്യാപകന് തന്നെ പീഡിപ്പിച്ച വിവരം പെണ്‍കുട്ടി വെളിപ്പെടുത്തുകയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട മൂന്ന് യുവാക്കള്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന ആദ്യ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.
സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ മരുമകള്‍ ബിജെപിയിലേക്ക്: എസ്പിക്ക് തിരിച്ചടി
പെണ്‍കുട്ടിയുടെ മാനസികാവസ്ഥയില്‍ സംശയം തോന്നി സ്കൂള്‍ അധ്യാപിക നടത്തിയ കൗണ്‍സലിംഗിനിടെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നേരിട്ട പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. മദ്രസയില്‍ അഞ്ചാംക്ലാസില്‍ പഠിക്കുന്ന സമയത്ത് മദ്രസ അധ്യാപകനായിരുന്ന അഷ്റഫ് പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ട് പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസ് നടപടി.
Post Your Comments