KasargodLatest NewsKeralaNattuvarthaNews

സ്കൂ​ള്‍ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: മ​ദ്ര​സ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍

കാസർകോട് : സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ ലൈംഗികമായി പീ​ഡി​പ്പി​ച്ച കേസിൽ മ​ദ്ര​സ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍. കാസർകോട് ടൗ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ പ​ത്താം​ക്ലാ​സ് വിദ്യാർത്ഥിനിയു​ടെ പരാതിയുടെ അടിസ്ഥാനത്തില്‍ മ​ദ്ര​സ അ​ധ്യാ​പ​ക​നാ​യ പ​ര​പ്പ കോ​ളം​കു​ളം സ്വ​ദേ​ശി അഷറഫ് (41) ആണ് കാ​സ​ര്‍​ഗോ​ഡ് വ​നി​താ പോ​ലീ​സിന്റെ പിടിയിലായത്. മൂ​ന്നു യു​വാ​ക്ക​ള്‍ തന്നെ പീ​ഡി​പ്പി​ച്ച​താ​യണ് പെണ്‍കുട്ടി പോലീസിന് പരാ​തി നൽകിയത്.

ഇതേതുടര്‍ന്ന് വിദ്യാർത്ഥിനി കൗ​ണ്‍​സ​ലിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മുന്‍പ് മ​ദ്ര​സ അ​ധ്യാ​പ​ക​ന്‍ തന്നെ പീ​ഡി​പ്പി​ച്ച വി​വ​രം പെണ്‍കുട്ടി വെ​ളി​പ്പെ​ടു​ത്തുകയായിരുന്നു. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട മൂ​ന്ന് യു​വാ​ക്ക​ള്‍ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന ആദ്യ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തി​ല്‍ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ മരുമകള്‍ ബിജെപിയിലേക്ക്: എസ്‌പിക്ക് തിരിച്ചടി

പെ​ണ്‍​കു​ട്ടി​യു​ടെ മാ​ന​സി​കാ​വ​സ്ഥ​യി​ല്‍ സം​ശ​യം തോ​ന്നി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക ന​ട​ത്തി​യ കൗ​ണ്‍​സ​ലിം​ഗിനിടെയാണ് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക്​ മുമ്പ് നേ​രി​ട്ട പീ​ഡ​ന​ത്തെ​ക്കു​റി​ച്ച്‌ പെ​ണ്‍​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്. മ​ദ്ര​സ​യി​ല്‍ അ​ഞ്ചാം​ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് മ​ദ്ര​സ അ​ധ്യാ​പ​ക​നാ​യി​രു​ന്ന അ​ഷ്റ​ഫ് പീ​ഡി​പ്പി​ച്ചെ​ന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ചൈ​ല്‍​ഡ് ലൈ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോലീസി​നെ വി​വ​രം അ​റി​യി​ച്ചതിനെ തുടർന്നാണ് പോലീസ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button