ദില്ലി: ബുള്ളി ഭായ് ആപ്പിന് പിറകെ ക്ലബ് ഹൗസിലും അശ്ലീല പരാമർശങ്ങൾ. ‘മുസ്ലിം വനിതകള്‍ ഹിന്ദു വനിതകളെക്കാള്‍ സുന്ദരികൾ ‘ എന്ന ക്ലബ് ഹൗസ് ഗ്രൂപ്പിൽ നടന്ന അശ്ലീല ചർച്ചയ്ക്കെതിരെ പോലീസിന് നോട്ടീസ് അയച്ച് ഡൽഹി വനിതാ കമ്മീഷൻ.
Also Read:പിണറായിക്കു ശേഷം മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കുകയാണ് ലക്ഷ്യം : കെ.മുരളീധരന്
മുസ്ലിം വനിതകള്‍ ഹിന്ദു വനിതകളെക്കാള്‍ സുന്ദരികളാണ് എന്ന വിഷയത്തില്‍ തുടങ്ങിയ ചർച്ചയിൽ സ്ത്രീകളെ അധിക്ഷേപിക്കുകയും, അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്ത സംഭവത്തിൽ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഡല്‍ഹി പൊലീസിന്റെ സൈബര്‍ സെല്ലിന് ഡി സി ഡബ്ള്യൂ നോട്ടീസ് അയച്ചത്.
സംഭാഷണത്തില്‍ ഉള്‍പ്പെട്ടവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അഞ്ച് ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും വനിതാ കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു. ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരികയാണെന്നും ഇതിനെതിരെയായി ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും ഡല്‍ഹി വനിതാ കമ്മീഷന് അദ്ധ്യക്ഷ സ്വാതി മലിവാല്‍ പറഞ്ഞു.
Post Your Comments