നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനിയെ ജയിലിലെത്തി സന്ദർശിച്ച് അമ്മ ശോഭന. മകൻ കടുത്ത മാനസിക സമ്മർദത്തിലാണെന്ന് സന്ദർശനത്തിന് ശേഷം ശോഭന മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇത്. മുൻപൊരിക്കലും മകനെ ഈ രീതിയിൽ കണ്ടിട്ടില്ലെന്നും അമ്മ ശോഭന പറഞ്ഞു.
‘എന്നോടു കേസിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചോദിക്കല്ലേന്ന് പറഞ്ഞു. പറഞ്ഞതുകൊണ്ട് ഒരു കാര്യവുമില്ലെന്ന് പറഞ്ഞു. ഒരു മാസത്തേക്ക് ഫോണ്‍ പോലും ഉപയോഗിക്കരുതെന്നാ ഡോക്ടര്‍ പറഞ്ഞത്. അവനാകെ തളര്‍ന്നിരിക്കുകയാണ്. ഒരിക്കലും ഇങ്ങനെ കണ്ടിട്ടില്ല. എന്തോ ബുദ്ധിമുട്ടുണ്ട്. എന്താ കാരണമെന്ന് എനിക്ക് അറിയില്ല’, ശോഭന പറഞ്ഞു.
കേസിൽ സുനിയുടെ കത്ത് പുറത്തുവന്നതിന്‍റെ അടിസ്ഥാനത്തില്‍ സുനിയുടെ അമ്മ ശോഭനയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തും. സുനിയെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതിനിടയിലാണ് പൾസർ സുനിയുടെ മാനസിക നില ശരിയല്ലെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നത്.
Post Your Comments