ThiruvananthapuramLatest NewsKeralaNattuvarthaNewsCrime

വാട്‌സാപ്പിലൂടെ വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശങ്ങളും നഗ്‌നചിത്രങ്ങളും അയച്ച യുവാവ് അറസ്റ്റിൽ

കൊച്ചി: വീട്ടമ്മയ്ക്ക് വാട്സാപ്പ് വഴി നഗ്നചിത്രങ്ങളും അശ്ലീല സന്ദേശങ്ങളും
അയച്ചുകൊടുത്ത് അപമാനിച്ച സംഭവത്തിൽ യുവാവ് പോലീസ്പിടിയിൽ.

Also Read : വയനാട്ടിൽ അഞ്ചം​ഗ ക്വട്ടേഷൻ സംഘത്തെ പോലീസ് പിടികൂടി: അഞ്ചുപേർ രക്ഷപ്പെട്ടു

മലപ്പുറം പള്ളിക്കൽ സ്വദേശി കരിയൂർ വീട്ടിൽ അഹമ്മദ് ഫർസീനെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ പ്രശാന്ത് ക്ലിന്റ്, എസ്.ഐ. വിനോജ്, സീനിയർ സി.പി.ഒ. രമേശ്, സി.പി.ഒ. വിജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വീട്ടമ്മ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പ്രതിയെ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button