
കൊച്ചി: ഹൈകോടതിയിൽ ഓൺലൈൻ സിറ്റിങ് പുരോഗമിക്കുന്നതിനിടെ ബാത്ത് റൂമിൽനിന്ന് ഒരാൾ ഷേവ് ചെയ്തുകൊണ്ട് പങ്കെടുത്തത് വിവാദമാകുന്നു. ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചിലാണ് അസാധാരണ സംഭവം. ബാത്ത് റൂമിൽ നടന്നുകൊണ്ട് ഷേവ് ചെയ്യുന്നതിനിടെ ഇയാൾ മൊബൈലിലോ ടാബിലോ കോടതി നടപടി വീക്ഷിക്കുന്നുമുണ്ടായിരുന്നു. എന്നാൽ, ജഡ്ജി ഇക്കാര്യം അറിഞ്ഞില്ല.
Also Read : നെഹ്‌റുജി ഞങ്ങളുടെ പുതിയ ഇന്ത്യയുടെ പേര് ഡിജിറ്റൽ ഇന്ത്യയെന്നാണ്: പരിഹാസവുമായി ഹരീഷ് പേരടി
ഈ വ്യക്തി ഷേവ് ചെയ്തുകൊണ്ട് ഓൺലൈൻ സിറ്റിങ്ങിൽ പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ ഹൈകോടതി നിർദേശിച്ചിട്ടുണ്ട്.
Post Your Comments