ദുബായ്: ഇന്റർസെക് 2022 പ്രദർശനത്തിൽ ശ്രദ്ധാകേന്ദ്രമായി ദുബായ് പോലീസിന്റെ അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ. ദുബായ് എക്‌സ്‌പോ സെന്ററിലാണ് ഇന്റർസെക് 2020 പ്രദർശനം നടന്നത്. ദുബായ് പൊലീസ് അക്കാദമിയിൽ നൽകുന്ന പുതിയ പരിശീലന മുറകളെ കുറിച്ചും
ഇന്റ്ർസെക് 2020 ചർച്ച ചെയ്തു.
Read Also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 18,088 വാക്സിൻ ഡോസുകൾ
ദുബായ് പോലീസിന്റെ സ്മാർട് ആപ്പ്, പുതിയ വെബ്‌സൈറ്റ് എന്നിവയും പ്രദർശിപ്പിച്ചു. പോലീസിലെ ലഹരിവിരുദ്ധ സേനയുടെ ഏറ്റവും പുതിയ ഹിമായ സ്മാർട് ആപ്പും കുറ്റാന്വേഷണ വിഭാഗം സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ വികസിപ്പിച്ച ഇ-ക്രൈം സംവിധാനവും പ്രദർശനത്തിൽ ശ്രദ്ധയാകർഷിച്ചു.
സുരക്ഷയുമായി ബന്ധപ്പെട്ട് രാജ്യാന്തര തലത്തിൽ വരെ ഉപയോഗപ്പെടുത്തുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പ്രദർശനത്തിനുണ്ടായിരുന്നു. ട്രാഫിക് പൊലീസിലെ ഏറ്റവും പുതിയ റഡാർ സംവിധാനവും ഇന്റർസെകിൽ പ്രദർശിപ്പിച്ചു.
Post Your Comments