ബ്രിട്ടൻ: രഹസ്യ ക്യാമറ വെച്ച് ചെറുപ്പക്കാരിയുടെ നഗ്‌നദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത കേസില്‍ മസാജ് പാര്‍ലര്‍ ജീവനക്കാരന് കോടതി ശിക്ഷ വിധിച്ചു. ബ്രിട്ടനിലെ ചിസ്‌വിക്കിലുള്ള മസാജ് സെന്ററില്‍ രഹസ്യമായി വെച്ച മൊബൈല്‍ ക്യാമറയിലൂടെ വീഡിയോ റെക്കോര്‍ഡ് ചെയ്ത കുറ്റത്തിനാണ് ഈലിങ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.
പ്രതി കംപല്‍സീവ് സെക്ഷ്വല്‍ ഡിസോര്‍ഡര്‍ എന്ന മനോരോഗത്തിന് അടിമയാണെന്ന് കണ്ടെത്തിയ കോടതി വിവിധ തരം സാമൂഹ്യ സേവനങ്ങള്‍, ലൈംഗികതിക്രമ കേസ് പ്രതികള്‍ക്കായുള്ള കൗണ്‍സലിംഗ് സെഷനുകള്‍, പരാതിക്കാരിക്ക് നഷ്ടപരിഹാരം നല്‍കല്‍ എന്നിവ ഉള്‍പ്പെടുന്നശിക്ഷയാണ് വിധിച്ചത്.
ബ്രിട്ടനിലെ ചിസ്‌വിക്കിലുള്ള പ്രശസ്തമായ മസാജ് സെന്റര്‍ നടത്തിപ്പുകാരനായ മുപ്പത്തിയഞ്ചുകാരൻ റ്റമസ് ഡൊമിനിക്കോയാണ് നഗ്‌നദൃശ്യങ്ങള്‍ പകർത്തിയ കേസിൽ പോലീസിന്റെ പിടിയിലായത്. ലണ്ടനിലെ പ്രശസ്തമായ ബോഡിയോളജി മസാജ് സ്‌കൂളില്‍നിന്നും 2015-ല്‍ ബിരുദമെടുത്ത ഇയാള്‍ അക്യുപങ്ചര്‍, ഗര്‍ഭിണികളുടെ മസാജ്, നവജാതശിശുക്കളുടെ മസാജ് എന്നിവയില്‍ സ്‌പെഷ്യലിസ്റ്റ് ആണെന്ന് അധികൃതർ അറിയിച്ചു.
Post Your Comments