കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നടൻ ഹരീഷ് പേരടി. ദാവോസ് ലോക എക്കണോമിക് ഉച്ചകോടിയില്‍ മോദിയുടെ പ്രസംഗത്തിനിടെ വേൾഡ് ഇക്കണോമിക് ഫോറം സംഘാടകർക്ക് പറ്റിയ വീഴ്ചയെ തുടർന്ന് പ്രസംഗം കുറച്ച് നേരം നിര്‍ത്തിവെച്ചിരുന്നു. ഈ സംഭവത്തെ പരിഹസിച്ച് സാങ്കേതിക വിദ്യ പണിമുടക്കിയപ്പോൾ സംസാരിച്ചു കൊണ്ടിരുന്ന വിഷയത്തിൽ, സ്വന്തം ഭാഷയിൽ നാലക്ഷരം പറയാൻ പറ്റാതെ പ്രതിമയായി പോയ ഒരാൾ എന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ പരിഹസിച്ചു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
നെഹ്റുജി …ഇന്ന് നിങ്ങളുടെ ജന്മദിനമല്ലന്നറിയാം…പക്ഷെ ഇന്ന് നിങ്ങളെ ഓർക്കാതെ പോയാൽ ഞാൻ അഭിമാനമില്ലാത്ത ഒരു ഇന്ത്യക്കാരനാവും…സാങ്കേതിക വിദ്യ പണിമുടക്കിയപ്പോൾ സംസാരിച്ചു കൊണ്ടിരുന്ന വിഷയത്തിൽ,സ്വന്തം ഭാഷയിൽ നാലക്ഷരം പറയാൻ പറ്റാതെ പ്രതിമയായി പോയ ഒരാൾ..ലോകരക്ഷ്ട്രങ്ങൾക്കുമുന്നിൽ മുഴുവൻ ഇന്ത്യക്കാരും പ്രതിമകളായി പോയ നിമിഷം …നെഹറുജി ഞങ്ങളുടെ പുതിയ ഇന്ത്യയുടെ പേര് ഡിജിറ്റൽ ഇന്ത്യായെന്നാണ്..ക്ഷ്മിക്കുക…’Discovery Of India’ ഇന്ത്യയെ കണ്ടെത്താൻ..ഇന്ത്യയെ അറിയുന്ന ഒരു യഥാർത്ഥ ഇന്ത്യക്കാരനെ കണ്ടെത്താൻ ഞങ്ങൾ ഇനിയും പെടാപാട്പെടും..ലാൽസലാം
Post Your Comments