WayanadLatest NewsKeralaNattuvarthaNews

വയനാട്ടിൽ അഞ്ചം​ഗ ക്വട്ടേഷൻ സംഘത്തെ പോലീസ് പിടികൂടി: അഞ്ചുപേർ രക്ഷപ്പെട്ടു

വയനാട്: വയനാട് കൊളവയലിൽ ക്വട്ടേഷൻ സംഘത്തെ പിടികൂടി. അഞ്ചംഗ ക്വട്ടേഷൻ സംഘത്തെ മീനങ്ങാടി പോലീസാണ് പിടികൂടിയത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ അരുൺ കുമാർ, അഖിൽ, നന്ദുലാൽ, വയനാട് സ്വദേശികളായ സക്കറിയ, പ്രദീപ്കുമാർ എന്നിവരാണ് പിടിയിലായത്. ക്വട്ടേഷൻ സംഘം സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം, പാതിരിപ്പാലം ക്വട്ടേഷൻ ആക്രമണത്തിലെ പ്രതിയായ തൃശൂർ സ്വദേശി നിഖിലിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം രക്ഷപ്പെട്ടു. കുഴൽപ്പണവുമായി ബന്ധപ്പെട്ട ഓപ്പറേഷനുവേണ്ടിയാണ് സംഘം മീനങ്ങാടിയിലെത്തിയതെന്നാണ് പ്രാഥമിക വിവരം. പിടിയിലായവരെ ചോദ്യം ചെയ്ത ശേഷം രക്ഷപ്പെട്ടവർക്കായി അന്വേഷണം ഊർജ്ജിതമാക്കുമെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button