UAELatest NewsNewsGulf

രണ്ടാം വിവാഹത്തിനൊരുങ്ങിയ ഭര്‍ത്താവിന്റെ വിരലുകള്‍ ഒടിച്ചു: യുവതിക്ക് ജയില്‍ ശിക്ഷ വിധിച്ച് കോടതി

അബുദാബി : ഭര്‍ത്താവിന്റെ കൈവിരലുകള്‍ ഒടിച്ച യുവതിക്ക് ജയില്‍ ശിക്ഷ വിധിച്ച് യുഎഇയിലെ ക്രിമിനല്‍ കോടതി. 25 വയസുകാരിയായ പ്രവാസി യുവതിയാണ് കേസിലെ പ്രതി. ഭര്‍ത്താവ് വീണ്ടും വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്ന് അറിഞ്ഞതിനെ തുടര്‍ന്നുണ്ടായ ബഹളങ്ങള്‍ക്കൊടുവിലായിരുന്നു സംഭവം.

ദമ്പതികള്‍ക്കിടയിലുണ്ടായ തര്‍ക്കം മൂത്ത് കൈയാങ്കളിയിലെത്തുകയായിരുന്നുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. 24-കാരനായ ഭര്‍ത്താവാണ് ആദ്യം യുവതിയുടെ കരണത്തടിച്ചത്. ഇതോടെ യുവതിയുടെ കേള്‍വി ശക്തി കുറഞ്ഞതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു യുവതിയെ വിവാഹം കഴിക്കാനുള്ള തീരുമാനത്തെ കുറിച്ച് ഭര്‍ത്താവ് പറഞ്ഞത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ഇനി താനുമായി ജീവിക്കാന്‍ താത്പര്യമില്ലെന്നും പറഞ്ഞതായും യുവതി അന്വേഷണ സംഘത്തോട് പറഞ്ഞു.

Read Also  :  കോഹ്‌ലി കൂടുതല്‍ ബാറ്റിങ്ങിൽ ശ്രദ്ധിക്കണം, നായകസ്ഥാനം ആരുടെയും ജന്മാവകാശമല്ല: ഗംഭീർ

എന്നാല്‍, മറ്റൊരു വിവാഹം കഴിക്കാനുള്ള തന്റെ തീരുമാനം പറഞ്ഞപ്പോൾ ഭാര്യ തന്നെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നുവെന്നുമാണ് യുവാവിന്റെ മൊഴി. തര്‍ക്കം രൂക്ഷമായപ്പോൾ യുവതി ഭര്‍ത്താവിന്റെ കൈവിരലുകള്‍ പിടിച്ച് ശക്തിയായി തിരിക്കുകയായിരുന്നു. ഇത് വിരലുകളിലെ അസ്ഥികളില്‍ പൊട്ടലുണ്ടാക്കി. യുവാവിന്റെ പരാതിയിലാണ് കോടതി വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞത്. ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം യുവതിയെ നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

shortlink

Post Your Comments


Back to top button