തിരുവനന്തപുരം: പൂജപ്പുരയില്‍ മാനോദൗര്‍ബല്യമുള്ള സഹോദരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്‍ പിടിയില്‍. സഹോദരി നിഷയെ (37) കൊലപ്പെടുത്തിയ കേസില്‍ തിരുവനന്തപുരം നഗരസഭയിലെ ക്ലാര്‍ക്കും സഹോദരനുമായ സുരേഷ് (41) ആണ് അറസ്റ്റിലായത്. സ്വത്തിന് വേണ്ടിയാണ് നിഷയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൂജപ്പുര വിദ്യാധിരാജ നഗറിലെ വീട്ടില്‍ നിഷയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒരുമാസം മുമ്പാണ് പൂജപ്പുര വിദ്യാധിരാജ നഗറില്‍ വി.ആര്‍.എന്‍.എ. 191 എന്ന വീട്ടില്‍ വാടകയ്ക്ക് താമസിക്കാനെത്തിയത്.
Read Also : വരി നില്‍ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി ക്യൂ നില്‍ക്കും: യുവാവ് ഒരു ദിവസം സമ്പാദിക്കുന്നത് 16,276 രൂപ
നിഷയെ ഒമ്പതാം തീയതി പ്രതി ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് നിഷയെ അടുത്ത ദിവസം പ്രതി ജനറല്‍ ആശുപത്രിയിലെത്തിച്ചു. വീട്ടിലെ കുളിമുറിയില്‍ വീണ് പരിക്കേറ്റതാണെന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്. പ്രാഥമിക ചികിത്സയ്ക്കുശേഷം തിരികെ വീട്ടിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച നിഷ മരിച്ചു. വെള്ളിയാഴ്ച രാവിലെ സഹോദരിക്ക് സുഖമില്ല ആശുപത്രിയില്‍ എത്തിക്കണമെന്ന് അറിയിച്ച് സുഹൃത്തുക്കളെ പ്രതി വീട്ടിലേക്ക് വിളിച്ചു വരുത്തിയിരുന്നു. എന്നാല്‍ സുഹൃത്തുക്കള്‍ ആംബുലന്‍സുമായി എത്തിയപ്പോള്‍ കണ്ടത് തറയില്‍ ബോധമില്ലാത്ത കിടക്കുന്ന നിഷയെയാണ്. തുടര്‍ന്ന് സുഹൃത്തുക്കള്‍ വിവരം പൊലീസില്‍ അറിയിച്ചു.
പൊലീസെത്തി നടത്തിയ പരിശോധനയ്‌ക്കൊടുവില്‍ മരണം സ്ഥിരീകരിക്കുകയും സുരേഷിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തലയ്ക്കടിയേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മുഖവും തുടയും അടിച്ചുതകര്‍ത്തതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തടിക്കഷണം ഉപയോഗിച്ച് നിഷയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. സുരേഷ് സ്ഥിരം മദ്യപാനിയാണെന്ന് പൂജപ്പുര പൊലീസ് പറയുന്നു.
Post Your Comments