ലഡാക്ക്: ലോകത്തിന് തന്നെ അത്ഭുതമാകുകയാണ് 11000 അടി ഉയരത്തിലുള്ള ഇന്ത്യയിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയം. കശ്മീരിലെ ലേയിലാണ് 11000 അടി ഉയരത്തില്‍ ഫുട്ബോള്‍ സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പങ്കുവെച്ച ഈ ഫുട്‌ബോള്‍ സ്‌റ്റേഡിയമാണ് ഇപ്പോള്‍ ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്. ലേയിലെ സ്പിറ്റുകില്‍ നിര്‍മ്മിച്ച ഫുട്ബോള്‍ സ്റ്റേഡിയത്തിന്റെ ആകാശക്കാഴ്ചയാണ് അനുരാഗ് താക്കൂര്‍ ട്വിറ്ററില്‍ പങ്കുവച്ചത്. ഖേലോ ഇന്ത്യ സ്‌പോര്‍ട്‌സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഭാഗമായി നിര്‍മ്മിച്ച ഫുട്‌ബോള്‍ സ്റ്റേഡിയം സമുദ്രനിരപ്പില്‍ നിന്ന് 11000 അടി ഉയരത്തിലാണ്.
Read Also : പഴനിയിലേയ്‌ക്ക് കൊണ്ടുപോയ നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വർണ്ണ വേലുകൾ കാണാതായി
പര്‍വതങ്ങളാലും തെളിഞ്ഞ ആകാശത്താലും ചുറ്റപ്പെട്ട സ്റ്റേഡിയത്തിന്റെ മനോഹരമായ കാഴ്ചയാണ് കേന്ദ്രമന്ത്രി പങ്കുവച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മുന്‍ കായിക മന്ത്രി കിരണ്‍ റിജിജുവാണ് ഫുട്ബോള്‍ സ്റ്റേഡിയത്തിന് കല്ലിട്ടത്. ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്കിനാല്‍ ചുറ്റപ്പെട്ട ഒരു ആസ്ട്രോടര്‍ഫ് ഫുട്ബോള്‍ പിച്ചും ഉള്‍പ്പെടുന്നു.
സ്പിറ്റുകിലെ ജനങ്ങള്‍ക്കും പ്രൊഫഷണല്‍ ഫുട്ബോള്‍ കളിക്കാരാകാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്കും സ്റ്റേഡിയം വലിയ ഗുണം ചെയ്യും. സ്റ്റേഡിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത് മനോഹരമായ ഭൂപ്രകൃതിക്ക് നടുവില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ നടത്താന്‍ തുടങ്ങുന്നതോടെ ലഡാക്ക് അന്താരാഷ്ട്ര ഫുട്ബോളിലും സ്ഥാനം പിടിക്കും.
Post Your Comments