ലാഹോര്‍: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ രൂഷമായി വിമർശിച്ചും അവഹേളിച്ചും ജമാ അത്തെ ഇസ്ലാമി തലവന്‍ സിറാജുള്‍ ഹക്ക്. ഭൂലോക തോൽവിയാണ് ഇമ്രാൻ ഖാനെന്നാണ് സിറാജുള്‍ ഹക്കിന്റെ വിമർശനം. അയാൾ വെറുമൊരു യാചകനാണെന്നും, സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും പാകിസ്ഥാൻ കരകയറണമെങ്കില്‍ ഇമ്രാന്‍ രാജി വെയ്‌ക്കണമെന്നും സിറാജുള്‍ ഹക്ക് ആവശ്യപ്പെട്ടു.
Also Read:കോഹ്ലി, എന്നെ സംബന്ധിച്ച് നീ വരാനിരിക്കുന്ന തലമുറയുടെ നായകനാണ്: മുഹമ്മദ് അമീര്‍
‘ഇമ്രാന്‍ ഖാനും പാകിസ്താനും കൂടി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഇമ്രാന്‍ഖാന്റെ നേതൃത്വത്തിലുള്ള ഭരണം ഭൂലോക തോല്‍വിയാണ്. അതിനാല്‍ തന്നെ ഇമ്രാന്‍ഖാന്‍ പാകിസ്താന്‍ വിടണം. അന്താരാഷ്‌ട്ര യാചകനായി മാറിയിരിക്കുകയാണ് അദ്ദേഹം’, സിറാജുള്‍ ഹക്ക് വിമർശിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ-സര്‍ദാരി ഇമ്രാന്‍ ഖാനെ ‘ഈ നൂറ്റാണ്ടിന്റെ പ്രതിസന്ധി’ എന്ന് വിശേഷിപ്പിച്ചിരുന്നു. ഈ സര്‍ക്കാര്‍ എല്ലാ മുന്നണികളിലും പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments