കോട്ടയം: കോട്ടയത്ത് 19 കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി പോലീസ് സ്റ്റേഷനിൽ കൊണ്ടിട്ട സംഭവത്തിൽ ആഭ്യന്തരവകുപ്പിനും പോലീസിനുമെതിരെ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. കീഴടങ്ങിയ പ്രതിയെ സാഹസികമായി പിടികൂടിയ കേരള പോലീസ് ഇപ്പോഴും നമ്പർ വൺ തന്നെയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലുടെയിലാരുന്നു അഡിയത്തിന്റെ പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം :
കേരള പോലീസിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി.
കാപ്പ ചുമത്തിയ ഒരു ഗുണ്ട കോട്ടയത്ത് , ഒരാളെ തല്ലിക്കൊന്നു പോലീസ് സ്റ്റേഷനിൽ കൊണ്ടു വന്നിട്ട് കീഴടങ്ങി.
അതേ സമയം, കീഴടങ്ങിയ പ്രതിയെ അതി സാഹസികമായി പിടിച്ച കേരള പോലീസ് ഇപ്പോഴും നമ്പർ 1 തന്നെയാണെന്നും, അതിൽ ഒരു മാറ്റവുമില്ലായെന്നും സംഘാടക സമിതിക്കു വേണ്ടി മുഖ്യ സംഘാടകൻ അറിയിച്ചു.
Post Your Comments