കണ്ണൂര്‍ : കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്കു പിന്നില്‍ കോര്‍പറേറ്റുകളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കോര്‍പറേറ്റുകളുടെ സഹായം കൈപ്പറ്റിയാണു കോണ്‍ഗ്രസും ബിജെപിയും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും എതിര്‍പ്പുമായി രംഗത്തുള്ളതെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also : ‘എന്തിനാണ് ഈ കാലന്മാരെയൊക്കെ സർക്കാർ ഇറക്കിവിടുന്നത്, സർക്കാർ എന്ത് നോക്കി ഇരിക്കുവാ’: ഷാൻ ബാബുവിന്റെ അമ്മ
പദ്ധതിക്കായി ഭൂമി വിട്ടുനല്‍കുന്ന ഒരാളെയും കണ്ണീര് കുടിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവര്‍ക്കൊപ്പം സര്‍ക്കാരും സിപിഎമ്മും ഉണ്ടാകും. ‘ഭൂമി വിട്ടുനല്‍കുന്നവര്‍ക്കു വിപണി വിലയുടെ നാലിരട്ടി വരെയാണു കൊടുക്കുന്നത്. വീടു നഷ്ടപ്പെടുന്നവര്‍ക്കു ലൈഫ് പദ്ധതിയില്‍ പകരം വീടു നല്‍കും. പരിസ്ഥിതി സംരക്ഷിച്ചേ പദ്ധതി നടപ്പാക്കൂ, കോടിയേരി വ്യക്തമാക്കി.
Post Your Comments