പത്തനംതിട്ട: എഐവൈഎഫ് പ്രവര്‍ത്തകന്റെ വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്തു. അക്രമത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐയാണ് എന്ന് എഐവൈഎഫ് ആരോപിച്ചു. കൊടുമണ്‍ മേഖല സെക്രട്ടറി ജിതിന്റെ വീടിന്റെ ജനല്‍ ചില്ലുകളാണ് അക്രമികള്‍ അടിച്ചു തകര്‍ത്തത്.
Read Also : ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് തിരിച്ചടി: സമ്പത് പാല്‍ പാര്‍ട്ടി വിട്ടു, സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധം
കഴിഞ്ഞദിവസം പത്തനംതിട്ട അങ്ങാടിക്കലില്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സിപിഐ സിപിഎം സംഘര്‍ഷം ഉണ്ടായിരുന്നു. അങ്ങാടിക്കല്‍ തെക്ക് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയാണ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചത്. വോട്ടെടുപ്പ് തുടങ്ങിയത് മുതല്‍ തുടങ്ങിയ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ കൊടുമണ്‍ ഇന്‍സ്‌പെക്ടറടക്കം മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.
സിപിഎം സിപിഐ പ്രവര്‍ത്തകരില്‍ പത്ത് പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. പ്രവര്‍ത്തകര്‍ തമ്മിലെറിഞ്ഞ സോഡ കുപ്പി കൊണ്ട് കൊടുമണ്‍ ഇന്‍സ്‌പെക്ടര്‍ മഹേഷ് കുമാറിന്റെ തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. സിപിഎമ്മും സിപിഐയും തമ്മിലായിരുന്നു സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ മത്സരം നടന്നത്. പരിക്കേറ്റവര്‍ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
Post Your Comments