COVID 19Latest NewsKeralaNews

‘ഈ ലോകത്തിലെ എല്ലാ സ്വത്തും അല്ലാഹുവിന്റേത്, കോവിഡെന്ന പിശാചിനെ അയച്ചത് നമ്മളെ നേരെയാക്കാൻ’: ടികെ ഹംസ

കോഴിക്കോട്: ലോകത്തിലെ എല്ലാ സ്വത്തുക്കളും അല്ലാഹുവിന്റെ ആണെന്നും അദ്ദേഹം അത് നമ്മളെ നോൽക്കാൻ ഏൽപ്പിച്ചത് ആണെന്നും മുന്‍ എംപിയും വഖഫ് ബോര്‍ഡ് ചെയര്‍മാനും സിപിഎം നേതാവുമായ ടികെ ഹംസ. കോവിഡ് എന്ന പിശാചിനെ അല്ലാഹുവാണ് അയച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. നമ്മളെ നേരെയാക്കാനാണ് അല്ലാഹു കോവിഡിനെ അയച്ചതെന്നും നമ്മെ നേരെയാക്കാതെ അത് ഇവിടം വിട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ആക്ഷൻ കൗൺസിൽ കോഴിക്കോട് സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read:ഓപ്പറേഷൻ പി ഹണ്ട്: കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച 10 പേർ അറസ്റ്റില്‍

‘നാം ഒരുപാട് നന്നാവാനുണ്ട്. ഖുർ ആനിൽ നിന്ന് വഖഫ് ജീവനക്കാരായ നമ്മൾ വ്യതിചലിച്ചിട്ടുണ്ടോ എന്ന് നമ്മൾ പരിശോധിക്കണം. ഇപ്പോൾ കോവിഡ് നാലാം തരംഗം വന്നു, ഇനിയും വരും നമ്മളെ നന്നാക്കിയിട്ടേ കോവിഡ് പോവുകയുള്ളൂ, ഈ ലോകത്തെ എല്ലാ സ്വത്തും അല്ലാഹുവിന്റേതാണ് അല്ലാഹു നമ്മളെ നോക്കാൻ ഏൽപ്പിച്ചതാണ് ഇതൊക്കെ. കഴിവിന്റെ പരമാവധി അതിന്റെ സംരക്ഷണത്തിനായി പ്രവർത്തിക്കണം’, അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഇന്നലെ 18,123 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 3917, എറണാകുളം 3204, തൃശൂര്‍ 1700, കോഴിക്കോട് 1643, കോട്ടയം 1377, പത്തനംതിട്ട 999, കൊല്ലം 998, പാലക്കാട് 889, മലപ്പുറം 821, ആലപ്പുഴ 715, കണ്ണൂര്‍ 649, ഇടുക്കി 594, വയനാട് 318, കാസര്‍ഗോഡ് 299 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,17,670 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button