Latest NewsUSANewsInternational

കടലിനടിയിൽ അഗ്നിപർവത സ്ഫോടനം, അമേരിക്കയിൽ സൂനാമി മുന്നറിയിപ്പ്: വിഡിയോ

യുഎസ്എ: പസിഫിക് സമുദ്രത്തിൽ ടോംഗ ദ്വീപരാഷ്ട്രത്തിനു സമീപം സമുദ്രാന്തർഭാഗത്ത് വമ്പൻ അഗ്നിപർവത സ്ഫോടനം. പൊട്ടിത്തെറി നടക്കുന്നതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ ഹോണോലുലു കാലാവസ്ഥാ വകുപ്പ് പങ്കുവെച്ചു. ടോംഗ കാലാവസ്ഥാ വകുപ്പും ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചു. 30 വർഷത്തിനിടെ ഇതാദ്യമായാണ് ഇത്രയും വലിയൊരു പൊട്ടിത്തെറി ഇവിടെ നടക്കുന്നത്.

സ്ഫോടനത്തെ തുടർന്ന് യുഎസിന്റെ പടിഞ്ഞാറൻ തീരങ്ങൾ, ജപ്പാന്റെ തീരങ്ങൾ എന്നിവിടങ്ങളിൽ സൂനാമി മുന്നറിയിപ്പു നൽകി. യുഎസിൽ ശക്തമായ തരംഗങ്ങളും തീരപ്രളയവും സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചിനം. തെക്കൻ ജപ്പാനിൽ 3 മീറ്റർ വരെ പൊക്കമുള്ള തിരമാലകൾ തീരത്തെത്തിയിരുന്നു. പസിഫിക് സമുദ്രങ്ങളിലെ മറ്റുദ്വീപരാഷ്ട്രങ്ങളായ ഫിജി,വനാട്ടു എന്നിവിടങ്ങളിൽ സൂനാമി സാധ്യത കണക്കിലെടുത്ത് തയ്യാറെടുപ്പുകൾ നടത്തി.

ബിജെപിയുടേത് വിദ്വേഷരാഷ്ട്രീയം: സാഹോദര്യം കൊണ്ട് എതിരിടാന്‍ ജനങ്ങള്‍ തന്നോടൊപ്പം അണിനിരക്കണമെന്ന് രാഹുല്‍ ഗാന്ധി

ടോംഗയുടെ തലസ്ഥാനമായ നുകുവലോഭയിൽ നിന്ന് 64 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഹുംഗ ടോംഗ എന്ന സമുദ്രാന്തര അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. 20 കിലോമീറ്റർ വരെ പൊക്കത്തിൽ ഇതിന്റെ ചാരം ഉയർന്നു. സ്ഫോടനത്തിന്റെ ശബ്ദം യുഎസ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കേട്ടതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button