ലക്‌നൗ: ലൈംഗികപീഡനക്കേസിലെ പ്രതിക്ക് ജാമ്യം നൽകിയതിനെ തുടർന്ന് സെഷന്‍സ് കോടതി ജഡ്‌ജിക്ക് സസ്പെന്ഷന്. സമാജ്വാദി പാര്‍ട്ടി നേതാവ് ഗായത്രി പ്രജാപതിക്ക് ജാമ്യം അനുവദിച്ചതിന് അലഹബാദ് ഹൈക്കോടതി ഭരണസമിതിയാണ് ജഡ്ജിയെ സസ്പെന്റ് ചെയ്യാനുള്ള തീരുമാനമെടുത്തത്. ജഡ്ജിക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.തുടർന്ന് യോഗി ആദിത്യനാഥ് സർക്കാർ കോടതിയെ സമീപിക്കുകയും പ്രജാപതിയുടെ ജാമ്യം കോടതി റദ്ദാക്കുകയും ചെയ്തു.
മാർച്ച് 15 നാണ് പ്രജാപതിയെ അറസ്റ്റ് ചെയ്‌തത്. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന പ്രജാപതി കുറ്റങ്ങള്‍ നിഷേധിക്കുകയും നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. നേരത്തെ പ്രജാപതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുകയും ലുക്ക് ഒൗട്ട് നോട്ടീസ് ഇറക്കുകയും ചെയ്തിരുന്നു. മന്ത്രിയും ആറ് കൂട്ടു പ്രതികളും ചേര്‍ന്ന് യുവതിയെ കൂട്ട
ബലാത്സംഗത്തിനിരയാക്കിയെന്നും ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്.
Post Your Comments