Latest NewsKeralaNews

ഇതു കേട്ട് വെറുതെ ഇരിക്കില്ല: വിമർശനവുമായി സൂര്യ ഇഷാൻ

ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയെ ഭിന്ന ലിംഗമോ മറ്റു തെറ്റായ പദം ഉപയോഗിച്ച് വിളിക്കുവാൻ പാടില്ല

നിയമപരമായി ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയെ ഭിന്ന ലിംഗമെന്നോ മറ്റു തെറ്റായ പദം ഉപയോഗിച്ച് വിളിക്കുവാൻ പാടില്ലെന്നിരിക്കെ അതെ പദം വാർത്തയ്ക്ക് തലക്കെട്ടായി കൊടുത്ത മലയാള മനോരമ പത്രത്തിന് നേരെ വിമർശനവുമായി ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും നടിയുമായ സൂര്യ ഇഷാൻ. സോഷ്യൽ മീഡിയയിലൂടെയാണ്‌ സൂര്യയുടെ പ്രതികരണം. ട്രാൻസ്‍ജന്റർ കൂട്ടായ്മയിൽ ആരംഭിച്ച തട്ടുകടയുടെ ഉത്‌ഘാടനം മന്ത്രി കെ രാജൻ നടത്തുന്ന ചിത്രത്തിനൊപ്പമാണ് ഭിന്നലിംഗം എന്ന വാക്ക് മനോരമ ഉപയോഗിച്ചിരിക്കുന്നത്.

read also:‘ഹിന്ദു പഴയ ഹിന്ദുവല്ല, ഉണർന്ന ഹിന്ദുവാണ്’: മേപ്പടിയാനിൽ വിദ്വേഷ അജണ്ട ഒളിച്ചുകടത്തുന്നു, പരിഹാസ്യമായി മാറുന്നു: ശൈലൻ

‘വളരെ മോശമായ ഒരു പ്രവണതയാണ് ഈ എഴുതി വച്ചിരിക്കുന്നത് മലയാള മനോരമക്ക് ഞങ്ങളോടുള്ള ഭിന്നത മാറിലെ നിയമപരമായി ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയെ ഭിന്ന ലിംഗമോ മറ്റു തെറ്റായ പദം ഉപയോഗിച്ച് വിളിക്കുവാൻ പാടില്ല അത് ശിക്ഷാർഹമാണ് എന്ന് നിലനിൽക്കവെ ഇവർ എന്തിന്നാണ് വീണ്ടും വിണ്ടും ഞങ്ങളെ ഇങ്ങനെ ആക്ഷേപിക്കുന്നത്. ഇന്ന് തൃശൂർ എഡിഷനിൽ വന്ന വാർത്തയുടെ ഹെഡിങ് ആണ് അന്തസ്സായി ജീവിക്കാൻ ഒരു മാർഗ്ഗമായി വരുമ്പോൾ അവന്റെ ക്കേ കോത്തായത്തെ ഹെഡിങ്ങ് . ഭിന്ന ലിംഗം നിങ്ങടെ തുണി പൊക്കി നോക്ക് ഭിന്നമാണോ അല്ലതയാണോ ലിംഗമെന്ന്ച്ചി. ഇനിയും നിർത്താറായിലെ ഈ പ്രഹസനം എന്ത് നേട്ടമാണ് ഈ ഹെഡിങ്ങിൽ നിങ്ങൾക്ക് മനോരമ പുളകം കൊള്ളിക്കുന്നത് വീണ്ടും അദം പതിച്ച് പോകരുത് ഇതു കേട്ട് വെറുതെ ഇരിക്കില്ലാ ഞങ്ങൾ നിങ്ങളുടെ ഓഫീസുകളിൽ വരും എല്ലാ പേരു എത് ഭിന്നതയാണ് എന്ന് മനസ്സിലാക്കി തരുവാൻ ഇതാണോ നിങ്ങളുടെ പത്ര ധർമ്മം ‘ച്ചി’ മോശം’- സൂര്യ സമൂഹമാധ്യമത്തിൽ കുറിച്ചു.

https://www.facebook.com/permalink.php?story_fbid=1822025551520726&id=100011398953327

shortlink

Related Articles

Post Your Comments

Related Articles


Back to top button