
ചേളന്നൂർ: വെള്ളാട്ടം കെട്ടിയാടുന്നതിനിടെ തെയ്യം കലാകാരൻ ഹൃദയസ്തംഭനം മൂലം മരിച്ചു. ചേളന്നൂർ കുമാരസ്വാമി വാളപ്പുറത്ത് ജീജീഷ് (39) ആണ് വെള്ളാട്ടം കഴിഞ്ഞ് ചമയങ്ങൾ അഴിച്ചുമാറ്റുന്നതിനിടെ ഹൃദയാഘാതംമൂലം മരിച്ചത്.
ശനിയാഴ്ച വൈവകീട്ട് മൂന്നു മണിയോടെയാണ് സംഭവം. മോരീക്കര പുത്തലത്ത് കുലവൻ കാവിലെ തെയ്യത്തിനിടെയാണ് ജീജീഷ് കുഴഞ്ഞുവീണത്. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ ജൂതന്മാരെ ബന്ദികളാക്കി: പാക് ഭീകര വനിതയെ വിട്ടയക്കണമെന്ന് ആവശ്യം
അറിയപ്പെടുന്ന ചെണ്ട- തെയ്യം കലാകാരനായ ജീജീഷ് ഓട്ടോ ഡ്രൈവറാണ്. പ്രമുഖ വാദ്യ -തെയ്യം കാലാകാരൻ സിദ്ധാർഥന്റെയും ലീലയുടെയും മകനാണ്. ഭാര്യ: രേണുക. മകൻ: വിനായകൻ (നാലാം ക്ലാസ് വിദ്യാർഥി). സഹോദരങ്ങൾ: ജീനാകുമാരി, പരേതയായ ജീജാകുമാരി.
Post Your Comments