തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ ശിശുക്ഷേമ സമിതി ചെയര്‍മാനായ എം. ഷിജു ഖാന്‍ തെറ്റ് ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്ന് സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ഓരോ സമ്മേളനത്തിലും പുതിയ ആളുകളെ ഉള്‍പ്പെടുത്തേണ്ടത് ആവശ്യമാണെന്ന് നാഗപ്പന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് പാര്‍ട്ടിയെ വലിയ പ്രതിരോധത്തിലാക്കിയ ശിശുക്ഷേമസമിതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സമീപകാലത്ത് അരങ്ങേറിയെങ്കിലും ഷിജു ഖാനെ ഇക്കുറി സി.പി.ഐ.എം ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഷിജു ഖാനെ കൂടാതെ വേറെയും കാര്യമായ യുവപ്രാതിനിധ്യം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്.
Post Your Comments