അഞ്ചല്‍ : പാറ ക്വാറിയില്‍ പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന ജാക്ക്ഹാമര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. വെസ്റ്റ് ബംഗാള്‍ സ്വദേശി ബാബുല്‍ റോയ് (38) ആണ് മരിച്ചത്. ചിതറയില്‍ സ്വകാര്യ വ്യക്തിയുടെ പാറക്വാറിയിലാണ് അപകടം.
വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് ചിതറ തലവരമ്പ് നാലുമുക്കില്‍ പ്രവര്‍ത്തിക്കുന്ന പാറ ക്വാറിയില്‍ അപകടം ഉണ്ടായത്. പാറ പൊട്ടിക്കുന്നതിനായി വെടിമരുന്ന് നിറയ്ക്കാന്‍ കുഴി എടുക്കുന്നതിനിടെ ജാക്ക്ഹാമര്‍ വാഹനം മറിയുകയായിരുന്നു.
Read Also : 3000ത്തിലധികം പേരുമായി യോഗം നടത്തി സമാജ് വാദി പാർട്ടി: താക്കീത് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
വാഹനത്തിനും പറക്കുമിടയില് കുടുങ്ങിയ തൊഴിലാളിയെ ഉടൻ തന്നെ പുറത്തെടുത്ത് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചിതറ പൊലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Post Your Comments