Jobs & VacanciesLatest NewsEducationCareerEducation & Career

ഹോമിയോപ്പതി മെഡിക്കല്‍ കോളേജില്‍ ഒഴിവുകള്‍

രണ്ടു തസ്തികകളിലും ഒരു ഒഴിവു വീതമാണുള്ളത്

തിരുവനന്തപുരം സര്‍ക്കാര്‍ ഹോമിയോപ്പതി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഔട്ട് റീച്ച് പ്രോഗ്രാമുകളിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഫിസിഷ്യന്‍ തസ്തികകളില്‍ ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിനുള്ള അഭിമുഖം ജനുവരി 22ന് രാവിലെ 11ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിന്റെ ചേംബറില്‍ നടക്കും. രണ്ടു തസ്തികകളിലും ഒരു ഒഴിവു വീതമാണുള്ളത്.

Read Also : കൊവിഡ് വ്യാപനം രൂക്ഷം: പൊന്മുടി അടയ്ക്കുന്നു, ചൊവ്വാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല

എം.എസ്.സി. ക്ലിനിക്കല്‍ സൈക്കോളജിയോ തത്തുല്യ യോഗ്യതയോ അല്ലെങ്കില്‍ എം.ഫില്‍ ഇന്‍ സൈക്കോളജി അല്ലെങ്കില്‍ ആര്‍.സി.ഐ. അപ്രൂവ്ഡ് രണ്ടു വര്‍ഷ തത്തുല്യ കോഴ്‌സ്, റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രജിസ്‌ട്രേഷന്‍ എന്നിവയാണ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് ആവശ്യമായ യോഗ്യത. ബി.എച്ച്.എം.എസും ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റില്‍ പി.ജി. അല്ലെങ്കില്‍ ബി.എച്ച്.എം.എസും കൗണ്‍സിലിംഗിലും സൈക്കോളജിയിലുമുള്ള പി.ജി. ഡിപ്ലോമയുമുള്ളവര്‍ക്ക് ഫിസിഷ്യന്‍ തസ്തികയിലും അഭിമുഖത്തിനു പങ്കെടുക്കാം.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ ദിവസം രാവിലെ 11ന് മുമ്പായി അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തിരുവനന്തപുരം ഐരാണിമുട്ടം ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളജില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2459459.

shortlink

Related Articles

Post Your Comments

Related Articles


Back to top button