
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാസ്പ് പദ്ധതിയുടെ കീഴില്‍ ദിവസവേതന അടിസ്ഥാനത്തില്‍ റേഡിയോഗ്രാഫറുടെ മൂന്ന് ഒഴിവുണ്ട്. പ്ലസ്ടു സയന്‍സ്, ഡി.എം.ഇ അംഗീകൃത റേഡിയോളജിക്കല്‍ ടെക്നോളജിയില്‍ ഡിപ്ലോമ എന്നിവയാണ് യോഗ്യത.
പ്രായപരിധി 18 നും 36 നും മധ്യേ. ദിവസവേതനം 467 രൂപ. ആറുമാസ കാലയളവിലേക്കാണ് നിയമനം. താത്പര്യമുള്ളവര്‍ വയസ് യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 20ന് രാവിലെ 10.30ന് മെഡിക്കല്‍ കോളേജ് സിസിഎം ഹാളില്‍ അഭിമുഖത്തിന് ഹാജരാകണം.
രാവിലെ ഒമ്പതു മുതല്‍ പത്തു വരെ രജിസ്ട്രേഷന് നടക്കും. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ അല്ലെങ്കില്‍ സിടി സ്കാന്‍ എംആര്‍ഐ സ്കാന്‍ എന്നീ ജോലികളില്‍ മുന്‍ പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
Post Your Comments