കട്ടപ്പന: ഇരുപതേക്കർ താലൂക്ക് ആശുപത്രി അറ്റൻഡറെ മർദിച്ചുവെന്ന് പരാതി. കട്ടപ്പന, വലിയപാറ സ്വദേശി ശരത് രാജീവിനെ (19) പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന താലൂക്ക് ആശുപത്രി ഗ്രേഡ് 2 അറ്റൻഡറായ തൊടുപുഴ സ്വദേശി വി.പി. രജീഷിനാണ് പരിക്കേറ്റത്.
വീണ് പരിക്കേറ്റ തന്റെ സുഹൃത്തിന് ആവശ്യപ്പെട്ട പ്രകാരം ചികിത്സ നൽകിയില്ലെന്ന് ആരോപിച്ചാണ് ആശുപത്രിയിലെ ഭിന്നശേഷിക്കാരനായ അറ്റൻഡറെ യുവാവ് അക്രമിച്ചത്.
കട്ടപ്പന പൊലീസിൽ വിവരമറിയിച്ചതനുസരിച്ച് എത്തിയ എസ്.ഐ കെ. ദിലീപ് കുമാറും സംഘവും ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. ആശുപത്രിയിൽ സംഘർഷമുണ്ടാക്കിയതിനും സർക്കാർ ജീവനക്കാരനെ മർദിച്ചതിനുമാണ് കേസ്.
Post Your Comments