തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ രേഖ വീട്ടിലിരുന്ന് വെറുതെ എഴുതിയുണ്ടാക്കിയതാണെന്ന് വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ് ശബരിനാഥൻ. ഇതിനെ വിമർശിച്ചുക്കൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ഇടുകയായിരുന്നു. ഒരു നല്ല ഇന്റർനെറ്റ് കണക്ഷൻ, ഗൂഗിൾ എർത്ത് നന്നായി വീക്ഷിക്കാൻ കഴിയുന്ന ടെക്നിക്കൽ സ്പെസിഫിക്കേഷൻസുള്ള സിസ്റ്റം, ഗൂഗിൾ ചെയ്യാനും ഡിസൈൻ ചെയാനും അറിയുന്ന ചെറുപ്പക്കാർ, സാഹിത്യം എഴുതാൻ അറിയുന്നവർ ഇത്രയും പേർ സഹായിക്കാനുണ്ടെങ്കിൽ റിപ്പോർട്ട് വീട്ടിലിരുന്ന് എഴുതിയുണ്ടാക്കാമെന്ന് അദ്ദേഹം പോസ്റ്റിൽ പറയുന്നു.
കേരളത്തെ മാറ്റിമറിക്കാൻ കഴിയുന്ന 1,50,000 കോടിയുടെ പദ്ധതി എങ്ങനെ തയ്യാറാക്കാമെന്ന് മനസ്സിലാക്കി തന്ന വിപ്ലവ കൺസൾട്ട്ന്റുമാർക്ക് ലാൽസലാമും ശബരിനാഥൻ പോസ്റ്റിലൂടെ നൽകുന്നുണ്ട്. 2025-26 സാമ്പത്തിക വർഷങ്ങളെ കമ്മീഷൻ ചെയ്യാൻ ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് ടിപിആർ റിപ്പോർട്ടിൽ പറയുന്നു.
ഇതിന്റെ നിർമ്മാണ ഘട്ടത്തിൽ ഉണ്ടാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും റിപ്പോർട്ടിൽ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ഇതുവരെ സമ്പൂർണ്ണ പദ്ധതിരേഖ പൂർണ്ണമായും പുറത്തു വിട്ടിരുന്നില്ല. ഇതിനെതിരെ എം.എൽ.എ അൻവർ സാദത്ത് അവകാശ ലംഘന നോട്ടീസ് നൽകിയിരുന്നു. ഇതേതുടർന്നാണ് സർക്കാർ നടപടികൾ പെട്ടെന്ന് ആരംഭിക്കാൻ ശ്രമിക്കുന്നത്.
Post Your Comments