ദുബായ്: എക്‌സ്‌പോ വേദി സന്ദർശിച്ചാൽ വണ്ണം കുറയുമോ. പാകിസ്താൻ സ്വദേശി ഫറഹാൻ യഖൂബിനോടാണ് ഈ ചോദ്യം ചോദിക്കുന്നതെങ്കിൽ അദ്ദേഹത്തിന് നൽകാൻ കൃത്യമായ ഒരു ഉത്തരമുണ്ട്. ഒരു മാസത്തിനിടെ എക്‌സ്‌പോ വേദി സന്ദർശിച്ച് അദ്ദേഹം കുറച്ചത് 18 കിലോയാണ്.
Read Also: ഞാൻ റാവുത്തറോ ഒസ്സാനോ, സലഫിയോ സുന്നിയോ, മുജാഹിദോ തുടങ്ങിയ ജാതികളിൽ പെടില്ല: രാമസിംഹന്റെ മറുപടി വൈറൽ
90 തവണയാണ് അദ്ദേഹം എക്‌സ്‌പോയിലെത്തി കറങ്ങി നടന്നത്. 438 ചതുരശ്ര ഹെക്ടർ വലുപ്പമാണ് എക്‌സ്‌പോ നഗരിക്കുള്ളത്. ഏതാണ്ട് 600 ഫുട്‌ബോൾ ഗ്രൗണ്ടിന്റെ വലുപ്പത്തിലുമധികം വിസ്തീർണ്ണമാണ് എക്‌സ്‌പോ വേദിയിലുള്ളത്. ദുബായ് അൽ നസർ ക്ലബ്ബിൽ സാങ്കേതിക വിഭാഗത്തിൽ ജോലി ചെയ്യുന്ന ഫറഹാന് നാല് മണി വരെയാണ് ജോലി. അതു കഴിഞ്ഞാൽ നേരെ എക്‌സ്‌പോയിലേക്ക് വച്ച് പിടിക്കും. സൗജന്യമായി മേളയിലെത്തിക്കുന്ന ബസ് സർവീസാണ് ആശ്രയം. ദിവസവും അഞ്ചു മുതൽ പതിനഞ്ച് പവിലിയൻ വരെ അദ്ദേഹം കയറിയിറങ്ങും.
ഒരു മാസത്തെ പ്രവേശന പാസാണ് അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നത്. നാല് മണിക്ക് ശേഷം എത്തിയാൽ രാവേറെ കഴിയും വരെ പവിലിയനുകൾ കയറിയിറങ്ങിയ ശേഷമാണ് അദ്ദേഹം മടങ്ങുന്നത്. ഒഴിവു ദിവസങ്ങളിൽ രാവിലെ പത്തു മണിക്കു തന്നെ എക്‌സ്‌പോ നഗരിയിലെത്തും. ഓരോ പവിലിയൻ സന്ദർശിച്ചിറങ്ങുമ്പോഴും ആ രാജ്യം കണ്ട പ്രതീതിയാണ് മനസ്സിലുണരുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
Read Also: സംഘപരിവാർ രാഷ്ട്രീയത്തെ തോൽപ്പിച്ച് മതനിരപേക്ഷതയുടെ വിജയമുറപ്പിക്കാൻ സിപിഐഎമ്മിന് സാധിച്ചു: എ എ റഹീം
Post Your Comments