ആരോഗ്യപരമായി ഒരുപാട് ഗുണങ്ങളുള്ളതാണ് വാഴപ്പിണ്ടി. വാഴപ്പിണ്ടി ജ്യൂസായും തോരനായും കറിയായും കഴിക്കാറുണ്ടെങ്കിലും ജ്യൂസായി കഴിക്കുന്നതാണ് ഗുണങ്ങൾ ഏറെയുള്ളത്. ഒരുപാട് നാരുകൾ അടങ്ങിയതാണ് വാഴപ്പിണ്ടി. ഇത് കഴിക്കുന്നത് ദഹനപ്രക്രിയ നല്ല രീതിയിൽ നടക്കാൻ സഹായിക്കുന്നു.
മൂത്രത്തിൽ കല്ല്, മൂത്രനാളിയിലെ അണുബാധ എന്നിവയ്ക്കുള്ള നാട്ടു മരുന്നായി വാഴപ്പിണ്ടി ജ്യൂസ് ഉപയോഗിക്കാറുണ്ട്. ഇരുമ്പ്, വിറ്റാമിൻ ബി6 എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുകയും കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കാനും വാഴപ്പിണ്ടി നല്ലതാണ്.
വാഴപ്പിണ്ടി ജ്യൂസ് പതിവായി കഴിക്കുന്നത് ശരീരത്തിലെ ആസിഡിന്റെ അളവ് നിയന്ത്രിക്കുന്നു. അസിഡിറ്റി മൂലമുണ്ടാകുന്ന നെഞ്ചെരിച്ചിൽ, വയറിനുണ്ടാകുന്ന അസ്വസ്ഥതകൾ എന്നിവയിൽ നിന്ന് ആശ്വാസമേകാൻ വാഴപ്പിണ്ടി ജ്യൂസ് നല്ലതാണ്.
Post Your Comments