Latest NewsIndiaNews

ഓൺലൈനിൽ പീസ ഓർഡർ ചെയ്ത സ്ത്രീയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ: പരാതി

മുംബയ്: ഓൺലൈനിൽ പീസ ഓർഡർ ചെയ്ത സ്ത്രീയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ. മുംബയിലെ
സബർബൻ അന്ധേരി സ്വദേശിനിയായ സ്ത്രീ കഴിഞ്ഞ വർഷം ജൂലൈയിലാണ് ഓൺലൈനായി പീസ ഓർഡർ ചെയ്തത്. അന്ന് 9,999 രൂപയാണ് വയോധികയുടെ അക്കൗണ്ടിൽ നിന്ന് നഷ്ടമായത്. പിന്നീട് ഒക്ടോബർ 29ന് ഡ്രൈഫ്രൂട്ട്‌സ് ഓർഡർ ചെയ്തപ്പോൾ 1,496 രൂപയും നഷ്ടമായി.

ഇത്തരത്തിൽ നഷ്ടമായ പണം തിരികെ ലഭിക്കുന്നതിനായി ഗൂഗിളിൽ തെരഞ്ഞപ്പോൾ കണ്ട ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ സൈബർ തട്ടിപ്പുകാരുടെ വലയിലാണ് സ്ത്രീ എത്തിപ്പെട്ടത്. നഷ്ടപ്പെട്ട പണം തിരികെ നൽകുമെന്ന് വിശ്വസിപ്പിച്ച തട്ടിപ്പുകാർ ഒരു ആപ്ലിക്കേഷൻ ഫോണിൽ ഡൗൺലേഡ് ചെയ്യാൻ സ്ത്രീയോട് ആവശ്യപ്പെട്ടു. ഇത്തരത്തിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തതോടെ വയോധികയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാസ്വേഡ് ഉൾപ്പെടെയുള്ള വിവരങ്ങൾ തട്ടിപ്പ് സംഘം കൈക്കലാക്കി.

ഒളിവിലായിരുന്ന സമാജ്‌വാദി എംഎൽഎ നഹിദ് ഹസനെ ഗുണ്ടാനിയമപ്രകാരം അറസ്റ്റ്‌ചെയ്ത് യുപി പൊലീസ്

ശേഷം വയോധികയുടെ അക്കൗണ്ടിലുണ്ടായിരുന്ന 11.78 ലക്ഷം രൂപ സംഘം തട്ടിയെടുക്കുകയായിരുന്നു. 2021 നവംബർ 14നും ഡിസംബർ 1നും ഇടയിലായി പലപ്പോഴായാണ് ഈ പണം തട്ടിയത്. ഇത്തരത്തിൽ തന്റെ സമ്പാദ്യം മുഴവൻ നഷ്ടപ്പെട്ടുവെന്ന് മനസിലായ സ്ത്രീ പോലീസിനെ സമീപിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button