വയനാട്: അമ്പലവയലില്‍ ഭാര്യയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. ഭര്‍ത്താവ് സനലാണ് ആസിഡ് ആക്രമണം നടത്തിയത്. പരിക്കേറ്റ ഭാര്യ നിജിത, 12 വയസുകാരി അളകനന്ദ എന്നിവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തിന് പിന്നില്‍ കുടുംബ പ്രശ്നങ്ങളാണെന്നാണ് സൂചന. സനലും ഭാര്യയും തമ്മില്‍ കുറച്ചുനാളുകളായി അകന്ന് കഴിയുകയായിരുന്നു. ആക്രമണത്തിനു ശേഷം പ്രതി സനല്‍ രക്ഷപ്പെട്ടു.
സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിക്കായി അന്വേഷണം തുടങ്ങി.
Post Your Comments