USALatest NewsNewsInternational

അവധി ദിവസം വിദ്യാർത്ഥികളെ വീട്ടിലേക്ക് വിളിപ്പിച്ച് ലൈംഗിക ബന്ധം: അയൽവാസി വിവരം നൽകിയതിനെ തുടർന്ന് അധ്യാപിക പിടിയിൽ

സൗത്ത് കാരലിന: വിദ്യാര്‍ത്ഥികളുമായുള്ള ലൈംഗികബന്ധം പുറത്തായതിനെ തുടർന്ന് അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. അവധി ദിവസങ്ങളിൽ വിദ്യാര്‍ത്ഥികളെ വീട്ടില്‍ വിളിച്ചുവരുത്തി ലൈംഗിക ബന്ധം നടത്തുകയായിരുന്നു അധ്യാപിക. ഇക്കൂട്ടത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും ഉൾപ്പെട്ടിരുന്നതായി പോലീസ് പറയുന്നു. അമേരിക്കയിലെ സൗത്ത് കാരലിനയിലുള്ള പിക്കന്‍സ് കൗണ്ടിയിലാണ് സംഭവം നടന്നത്.

പിക്കന്‍സ് കൗണ്ടിയിലെ സ്‌കൂളില്‍ അധ്യാപികയായ കാതറിന്‍ ഫ്‌ളോഗര്‍ പെല്‍ഫ്രെയാണ് പോലീസിന്റെ പിടിയിലായത്. 2017 മുതല്‍ ഈ സ്‌കൂളിലെ അധ്യാപികയാണ് 34 വയസുകാരിയായ കാതറിന്‍ പെല്‍ഫ്രെ. സ്‌കൂളില്ലാത്ത ദിവസം ക്ലെംസണിനടുത്തുള്ള വീട്ടിലേക്ക് വിദ്യാര്‍ത്ഥികളെ വിളിപ്പിക്കുകയും ലൈംഗിക ബന്ധം നടത്തുകയും ചെയ്തു എന്നായിരുന്നു പരാതി. ഇവര്‍ നിരവധി തവണ വിദ്യാര്‍ത്ഥികളെ വീട്ടില്‍ വിളിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി പോലീസ് പറയുന്നു.

വിദ്യാർത്ഥികളുമായുള്ള ഇവരുടെ ബന്ധത്തെക്കുറിച്ച് വിവരം ലഭിച്ച അയൽവാസി പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ അധ്യാപിക കുറ്റം സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരെ അറസ്റ്റ് ചെയ്തു. അധ്യാപികയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 31നാണ് അധ്യാപികയ്‌ക്കെതിരായ പരാതി പോലീസിന് ലഭിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button