കോട്ടയം: ഷാര്‍ജയില്‍ ന്യുമോണിയ ബാധിച്ച് മരിച്ച എലിസബത്ത് ജോസിന്റെ മൃതദേഹം എംബാം ചെയ്യാതെ നാട്ടിലെത്തിച്ചു. സുരേഷ് ഗോപി എംപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് മൃതദേഹം എംബാം ചെയ്യാതെ നാട്ടിലെത്തിച്ചത്. എംബാം ചെയ്യാത്ത മൃതദേഹം എയര്‍പോര്‍ട്ടില്‍ ഇറക്കില്ലെന്ന് അധികൃതര്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് എംപി ഇടപെട്ടത്.
Read Also : സുഹൃത്തിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ പട്ടത്തിന്‍റെ നൂൽ കഴുത്തിൽ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം
കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാന്‍ഡവ്യ നേരിട്ട് ഇടപെട്ട് മൃതദേഹം കൊണ്ടുവരാനുള്ള നിര്‍ദ്ദേശം നല്‍കുകയായിരുന്നു. മാത്രമല്ല എംബാം ചെയ്യാത്ത മൃതദേഹം ആദ്യമായാണ് നെടുമ്പാശേരിയില്‍ കൊണ്ടുവരുന്നത്. മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു മരിച്ച എലിസബത്ത് ജോസ്.
തുടര്‍ന്ന് യുവതിയുടെ പാലായിലെ പുതുമന വീട്ടിലെത്തിയ അദ്ദേഹം കുടുബാംഗങ്ങളെ ആശ്വസിപ്പിച്ചു. അതേസമയം ആദ്യമായി ഒരു മൃതദേഹം ഇത്തരത്തില്‍ കൊണ്ടുവരാനായതുകൊണ്ട് തന്നെ ഇനി ഇതേപോലെ നാട്ടിലെത്തിക്കാന്‍ കാത്തിരിക്കുന്ന നൂറിലധികം മൃതദേഹങ്ങള്‍ കൂടി രാജ്യത്തെത്തിക്കാന്‍ വഴിയൊരുങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments