എറണാകുളം: ശ്രീകാന്ത് വെട്ടിയാറിനെതിരെയുള്ള പീഡന ആരോപണത്തിൽ വിമർശനവുമായി രശ്മി ആർ നായർ. ദിലീപിനോ ഫ്രാങ്കോ മുളയ്ക്കലിനോ ഇല്ലാത്ത ചില പ്രിവിലേജുകൾ ശ്രീകാന്ത് വെട്ടിയാറിനും അയാളുടെ കൂട്ടുകാരി വീണാ ജെ എസിനും ഉണ്ട് . അത് എന്ത് മാനിപ്പുലേഷൻ നടത്തി ആണെങ്കിലും അവരെ സംരക്ഷിക്കുന്ന ഒരു പുരോഗമന സൗഹൃദ വലയമാണ് . അവർ റേപ്പിസ്റ്റിനെ കുറിച്ചും വിക്ടിമിനെ മാനിപ്പുലേറ്റ് ചെയ്യുകയും ട്രോമയിലേക്കു തള്ളി വിടുകയും ചെയ്ത കൂട്ടുകാരിയെ കുറിച്ചും കവിതകൾ രചിക്കും വിക്ടിമിനെ സോഷ്യൽ മീഡിയ വഴി പരമാവധി അപമാനിക്കും , ഒറ്റക്കേൾവിയിൽ ശരിയെന്നു തോന്നുന്ന നൂറു ചോദ്യങ്ങൾ ഉന്നയിച്ചു കണ്ടു നിൽക്കുന്നവരെ തെറ്റിദ്ധരിപ്പിക്കുമെന്നും രശ്മി ആരോപിക്കുന്നു.
പോസ്റ്റിന്റെ പൂർണ്ണ രൂപം :
ദിലീപിനോ ഫ്രാങ്കോ മുളയ്ക്കലിനോ ഇല്ലാത്ത ചില പ്രിവിലേജുകൾ ശ്രീകാന്ത് വെട്ടിയാറിനും അയാളുടെ കൂട്ടുകാരി വീണാ ജെ എസിനും ഉണ്ട് . അത് എന്ത് മാനിപ്പുലേഷൻ നടത്തി ആണെങ്കിലും അവരെ സംരക്ഷിക്കുന്ന ഒരു പുരോഗമന സൗഹൃദ വലയമാണ് . അവർ റേപ്പിസ്റ്റിനെ കുറിച്ചും വിക്ടിമിനെ മാനിപ്പുലേറ്റ് ചെയ്യുകയും ട്രോമയിലേക്കു തള്ളി വിടുകയും ചെയ്ത കൂട്ടുകാരിയെ കുറിച്ചും കവിതകൾ രചിക്കും വിക്ടിമിനെ സോഷ്യൽ മീഡിയ വഴി പരമാവധി അപമാനിക്കും , ഒറ്റക്കേൾവിയിൽ ശരിയെന്നു തോന്നുന്ന നൂറു ചോദ്യങ്ങൾ ഉന്നയിച്ചു കണ്ടു നിൽക്കുന്നവരെ തെറ്റിദ്ധരിപ്പിക്കും .
വലിയ സോഷ്യൽ എക്സ്പോഷർ ഒന്നും ഇല്ലാത്ത ഒരു പെൺകുട്ടി ഈ വിഷയം പൊതു മധ്യത്തിൽ പറഞ്ഞ നിമിഷം മുതൽ ഞാൻ പ്രതീക്ഷിച്ചിരുന്ന ഒന്നാണിത് . അത്തരത്തിൽ ആളുകളെ തെറ്റിദ്ധരിപ്പിച്ചു വേട്ടക്കാർക്കൊപ്പം ആണെന്ന് വരുത്തി തീർത്തു വിക്ടിമിനെ ഹരാസ് ചെയ്യാനായി ഉള്ള ഞാൻ കണ്ട ആദ്യ ശ്രമമാണ് ഇന്നലെ പ്രീത ജിപി നടത്തിയത് . എന്താണ് എന്നുപോലും വായിക്കുന്നവർക്ക് മനസിലാകാത്ത രീതിയിൽ റേപ്പിസ്റ്റിൻ്റെ കൂട്ടുകാരി അനുഭവിക്കുന്ന ട്രോമ എഴുതി വച്ചിട്ടുണ്ട് .
തികഞ്ഞ അശ്ലീലമായ ആ പോസ്റ്റിൽ തെറ്റിദ്ധരിക്കപ്പെട്ട ആയിരത്തോളം പേര് ലൈക്കും ലവും നൽകിയിട്ടുണ്ട്.
ആ പോസ്റ്റിന്റെ കമന്റ് ബോക്സിൽ പ്രീത ആ വിക്ടിമിനോട് നടത്തിയ ഹരാസ്മെന്റും പരിഹാസവും അറപ്പു തോന്നിക്കുന്ന ഒന്നാണ് . “നിനക്ക് കഴപ്പ് മൂത്തിട്ടല്ലേ അവൻ്റെ കൂടെ പോയത് ” എന്ന് ചോദിച്ച വീണ നടത്തിയ അതേ ഗ്രാവിറ്റിയിൽ ഉള്ള ഹരാസ്മെന്റ് . ദയവു ചെയ്തു പ്രീത അടക്കമുള്ള വെട്ടിയാറിന്റെയും വീണയുടെയും കൂട്ടുകാർ വിക്ടിമിനെ കുറ്റപ്പെടുത്തിയും പരിഹസിച്ചും ഹരാസ് ചെയ്തും കൂട്ടുകാരെ രക്ഷിച്ചെടുക്കാനുള്ള ഉദ്യമത്തിൽ നിന്നും പിൻവാങ്ങണം .
മനസിലാക്കുന്നത് പ്രകാരം ആ കുട്ടി പോലീസിൽ പരാതിപ്പെട്ടു കഴിഞ്ഞു വരും ദിവസങ്ങളിൽ പോലീസ് FIR രജിസ്റ്റർ ചെയ്യും . പിന്നെ തെളിവെവിടെ തെളിവെവിടെ എന്ന് മോങ്ങുന്ന ജീവികൾക്ക് വേണ്ടി വിക്ടിമിന്റെ സമ്മതത്തോടെ ചില ചാറ്റ് സ്ക്രീൻഷോട്ടുകൾ ഇവിടെ ഇടുന്നു .അവൾക്കൊപ്പം എന്നത് സോഷ്യൽ എക്സ്പോഷർ ഉള്ള ഇരകൾ ഉണ്ടാകുമ്പോൾ മാത്രം പറയേണ്ട ഭംഗി വാക്കല്ല.
Post Your Comments