ലഖ്നോ: യു.പിയില്‍ പണം വാങ്ങിയും ജാതി നോക്കിയും കോണ്‍ഗ്രസ് സീറ്റ് വിൽക്കുന്നവെന്ന ആരോപണവുമായി മഹിള കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക മൗര്യ രംഗത്ത്. ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥിപട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് പാര്‍ട്ടിക്കെതിരെ രൂക്ഷ വിമർശനം ഉയരുന്നത്.
Also Read:പാവങ്ങൾക്ക് കയറാൻ പറ്റാത്ത ഓഫീസാണ് ആരോഗ്യമന്ത്രിയുടേത്: വിമർശനവുമായി വി കെ പ്രശാന്ത്
‘മണ്ഡലത്തില്‍ കഠിനാധ്വാനം ചെയ്തിട്ടും യു.പി നിയമസഭ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് ലഭിക്കാത്തതില്‍ എനിക്ക് സങ്കടമുണ്ട്. ‘ഞാന്‍ പെണ്ണാണ്, എനിക്ക് പോരാടാനാകും’ എന്ന കാമ്പയിനിനായി എന്റെ മുഖം കോണ്‍ഗ്രസ് ഉപയോഗിച്ചു. സ്ഥാനാര്‍ഥി ടിക്കറ്റ് ലഭിക്കാന്‍ പണം ആവശ്യപ്പെട്ട് എന്റെ ലാന്‍ഡ്ഫോണിലേക്ക് ഒരു കോള്‍ വന്നിരുന്നു. എന്നാല്‍ അത് നിരസിച്ചു.
എല്ലാ ടാസ്കുകളും ഞാന്‍ പൂര്‍ത്തിയാക്കിയിരുന്നു. പക്ഷേ നോമിനേഷനുകള്‍ മുന്‍കൂട്ടി നിശ്ചയിച്ചവയായിരുന്നു. ഒരു മാസം മുൻപ് പാര്‍ട്ടിയിലെത്തിയവര്‍ക്കും സീറ്റ് നല്‍കി. താഴെത്തട്ടില്‍ എന്താണ് നടക്കുന്നതെന്ന് അറിയിക്കാന്‍ പ്രിയങ്ക ഗാന്ധിക്ക് സന്ദേശം അയക്കാന്‍ ആഗ്രഹിക്കുന്നു’, മൗര്യ പറഞ്ഞു.
Post Your Comments