ഡൽഹി:ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ ഡൽഹി ലഫ്. ഗവർണറായി നിയമിക്കാൻ കേന്ദ്രത്തിന് പദ്ധതിയുണ്ടോയെന്ന ചോദ്യവുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ.
‘ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ അടുത്ത ഡൽഹി ലഫ്.ഗവർണറായി നിയമിക്കാനാണോ ഒരുക്കം?’, കേജ്‌രിവാൾ ട്വിറ്ററിൽ ചോദിച്ചു. കേജ്‌രിവാളിന്റെ ട്വീറ്റ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ഡൽഹിയിൽ നടക്കാനിരിക്കുന്ന നഗരസഭാ തിരഞ്ഞെടുപ്പിന് മുൻപായി പുതിയ ഗവർണറെ നിയമിക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. നിലവിൽ ഡൽഹി ലഫ്.ഗവർണറായ അനിൽ ബൈജൽ 2016ലാണ് പദവിയിൽ നിയമിതനായത്.
Post Your Comments