KeralaLatest NewsNews

നാല് മാസത്തിനിടെ 18 വയസിന് താഴെയുള്ള അഞ്ച് പെണ്‍കുട്ടികള്‍ ജീവനൊടുക്കിയത് ലൈംഗിക പീഡനത്തെ തുടര്‍ന്ന്

അന്വേഷണ റിപ്പോര്‍ട്ട് തേടി മന്ത്രി

തിരുവനന്തപുരം: വിതുരയില്‍ പെണ്‍കുട്ടികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് അന്വേഷണ റിപ്പോര്‍ട്ട് തേടി. വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് തേടിയത്. തിരുവനന്തപുരം ജില്ലയിലെ വിതുര, പെരിങ്ങമല പഞ്ചായത്തുകളില്‍ നാല് മാസത്തിനിടെ 18 വയസിന് താഴെയുള്ള അഞ്ച് പേരാണ് ജീവനൊടുക്കിയത്.

Read Also : അവധി ദിവസം വിദ്യാർത്ഥികളെ വീട്ടിലേക്ക് വിളിപ്പിച്ച് ലൈംഗിക ബന്ധം: അയൽവാസി വിവരം നൽകിയതിനെ തുടർന്ന് അധ്യാപിക പിടിയിൽ

രണ്ട് പേര്‍ ജീവനൊടുക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. പെണ്‍കുട്ടികളെ കഞ്ചാവുള്‍പ്പെടെ നല്‍കി ലൈംഗിക ചൂഷത്തിനിരയാക്കിയെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. രണ്ടു മാസത്തിനിടെ അഞ്ച് പെണ്‍കുട്ടികളാണു പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button