ദോഹ: ദോഹ അന്താരാഷ്ട്ര പുസ്തക മേളയ്ക്ക് തുടക്കം കുറിച്ചു. മുപ്പത്തൊന്നാമത് ദോഹ ഇന്റർനാഷണൽ ബുക്ക്‌ഫെയർ ജനുവരി 13 നാണ് ആരംഭിച്ചത്. ഖത്തർ പ്രധാനമന്ത്രിയും, ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസീസ് അൽ അൽ താനിയാണ് പുസ്തകമേള ഉദ്ഘാടനം ചെയ്തത്.
വിജ്ഞാനം പ്രകാശമാണ് എന്ന ആശയത്തിലൂന്നിയാണ് മുപ്പത്തൊന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള ഒരുക്കിയിരിക്കുന്നത്. ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ വെച്ചാണ് മേള സംഘടിപ്പിക്കുന്നത്.
ഖത്തറിൽ നിന്നും, അറബ് നാടുകളിലും നിന്നുമുള്ള പ്രസാധകരും വിദേശ പ്രസാധകരും മേളയിൽ പങ്കെടുക്കുന്നുണ്ട്. ഈ വർഷത്തെ മേളയിലെ മുഖ്യ അതിഥി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയാണ്.
Read Also: ബിഷപ്പ് ഫ്രാങ്കോയെ കുറ്റ വിമുക്തനാക്കിയ കോടതി വിധിക്കെതിരെ അപ്പീൽ നൽകാനൊരുങ്ങി പരാതിക്കാരി
Post Your Comments