Latest NewsKerala

ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേയ്‌ക്ക് പുറപ്പെട്ടു: ഭാര്യയും പേഴ്‌സണൽ അസിസ്റ്റന്റും ഒപ്പം

മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെടുന്ന വിവരം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഇന്നലെ അറിയിച്ചിരുന്നു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഇന്ന് പുലർച്ചെ 4.40നുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. ഭാര്യ കമലയും, പേഴ്‌സണൽ അസിസ്റ്റന്റ് സുനീഷുമാണ് അദ്ദേഹത്തിനൊപ്പമുള്ളത്.

മയോ ക്ലിനിക്കിൽ മൂന്നാഴ്ചയിലേറെ നീണ്ടുനിൽക്കുന്ന ചികിത്സയ്ക്കായാണ് മുഖ്യമന്ത്രി അമേരിക്കയിലേയ്‌ക്ക് പുറപ്പെട്ടത്. ഈ മാസം 29 വരെയാണ് ചികിത്സ. അദ്ദേഹത്തിന്റെ ചുമതല മറ്റാർക്കും കൈമാറിയിട്ടില്ല. ക്യാബിനറ്റ് യോഗത്തിൽ അടക്കം മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും. മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെടുന്ന വിവരം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഇന്നലെ അറിയിച്ചിരുന്നു.

സർക്കാർ ചെലവിലാണ് അദ്ദേഹം ചികിത്സ നടത്തുന്നത്. ഇതിന് മുൻപ് 2018 സെപ്റ്റംബറിലും മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സ നടത്തിയിരുന്നു. അന്നും മുഖ്യമന്ത്രിയുടെ അധികാരം മറ്റാർക്കും നൽകാതെ ഇ-ഫയലിംഗ് വഴിയാണ് അദ്ദേഹം ഭരണകാര്യങ്ങൾ നോക്കിനടത്തിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button