കോഴിക്കോട്: സാമൂഹ്യ മാറ്റങ്ങള്‍ക്ക് ഏറ്റവുമധികം സ്വാധീനം ചെലുത്തിയത് കലയും സാഹിത്യവുമാണെന്ന് മന്ത്രി സജി ചെറിയാൻ. കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ അസ്തമിക്കാതെ കാക്കണമെന്നും, വായനശാലകള്‍ അടക്കമുള്ള സാംസ്‌കാരിക സ്ഥാപനങ്ങള്‍ നിലനിര്‍ത്തേണ്ടത് ജനപ്രതിനിധികളുടേയും ഭരണസംവിധാനങ്ങളുടേയും കടമയും ആവശ്യവുമാണെന്നും മന്ത്രി പറഞ്ഞു.
Also Read:വിദ്യാർഥികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ
‘പുസ്തകങ്ങളും കലാപ്രവര്‍ത്തനങ്ങളുമെല്ലാം സമൂഹത്തെ ഇളക്കി മറിക്കുകയും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. അത്തരം കലാ- സാംസ്‌കാരിക- ഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങള്‍ അസ്തമിക്കാതെ കാക്കുന്നതില്‍ ഓരോത്തരും പങ്കാളികളാകണം. വായനശാലകള്‍ അടക്കമുള്ള സാംസ്‌കാരിക സ്ഥാപനങ്ങള്‍ നിലനിര്‍ത്തേണ്ടത് ജനപ്രതിനിധികളുടേയും ജനായത്ത ഭരണസംവിധാനങ്ങളുടേയും കടമയും ആവശ്യവുമാണ്’, സജി ചെറിയാൻ പറഞ്ഞു.
‘കലാ- സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥിരമായ വേദിയായി ഓഡിറ്റോറിയത്തെ മാറ്റാന്‍ കഴിയണം. ഇടക്കിടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും അതുവഴി നാട്ടിലെ ജനങ്ങളുടെ ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായി കെട്ടിടം മാറുകയും ചെയ്തത്’, അദ്ദേഹം പറഞ്ഞു.
Post Your Comments