Latest NewsKeralaNews

നിര്‍ഭാഗ്യകരവും അപമാനകരവുമായ വിധി, ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയതില്‍ പ്രതികരണവുമായി അഡ്വ.എ.ജയശങ്കര്‍

കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയില്‍ പ്രതികരിച്ച് രാഷ്ട്രീയ നീരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. നിര്‍ഭാഗ്യകരവും അപമാനകരവുമായ വിധിയെന്ന് ജയശങ്കര്‍ പറഞ്ഞു. വിധി കന്യാസ്ത്രീയ്ക്ക് അനുകൂലമാകുമെന്നാണ് അവസാനം വരെയും കരുതിയത്. എന്നാലിപ്പോള്‍ ഏത് കന്യാസ്ത്രീയേയും ബലാത്സംഗം ചെയ്യാമെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് ജയശങ്കര്‍ പറഞ്ഞു.

’13 ദിവസം എതിര്‍ വിസ്താരം നേരിട്ട കന്യാസ്ത്രീയുടെ അവസ്ഥ ഊഹിക്കാവുന്നതെയുള്ളൂ. കേസുമായി ഒരു ബന്ധവുമില്ലാത്ത ചോദ്യങ്ങളാവും അവരോട് ചോദിച്ചിട്ടുണ്ടാവുക. അപ്പോഴും അവര്‍ക്കൊരു പ്രതീക്ഷയുണ്ടായിരുന്നു ഇന്ന് അല്ലെങ്കില്‍ നാളെ നീതി ലഭിക്കുമെന്ന്. എന്നാല്‍ ഇനി സംഭവിക്കാന്‍ പോകുന്നത് അവര്‍ക്കെതിരെ ആക്രമണം ശക്തിയോടെ തുടരുമെന്നതാണ്’ , ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നല്‍കിയ പരാതിയിലാണ് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഡോ.ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്നാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button