കൊഴിഞ്ഞാമ്പാറ: കൂട്ടുകാരുമൊത്ത് കുളത്തിൽ നീന്തുന്നതിനിടെ പതിനഞ്ചുകാരന് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ ആലമ്പാടി കലിൽ റഹ്മാന്റെ മകൻ ഹാരീഷ് (15) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകുത്തേരം 4.45 ന് അത്തിക്കോട് പാറ റോഡിലുള്ള കുളത്തിലാണ് അപകടം നടന്നത്. ചിറ്റൂർ എഎസ്ടിഒ കെ.സത്യപ്രകാശിന്റെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാസേന ആണ് മൃതദേഹം പുറത്തെടുത്തത്. തുടർന്ന് മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലെത്തിച്ചു.
ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയതായി കൊഴിഞ്ഞാമ്പാറ പൊലീസ് അറിയിച്ചു.
Post Your Comments