ThrissurKeralaNattuvarthaLatest NewsNews

ചോ​ദ്യം ചെ​യ്യ​ലി​ന് വിളിപ്പിച്ചു : പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച് യു​വാ​വ്

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന പി​താ​വി​ന്‍റെ പ​രാ​തി​യി​ലാ​യി​രു​ന്നു സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ച​ത്

തൃ​ശൂ​ർ: കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യ​ലി​ന് വി​ളി​പ്പി​ച്ച യു​വാ​വ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു. ചെ​മ്മം​ക​ണ്ടം സ്വ​ദേ​ശി സ​ഞ്ജ​യ് (25) ആ​ണ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്.

തുടർന്ന് ഇ​യാ​ൾ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. തൃ​ശൂ​ർ ഈ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

തൃ​ശൂ​രി​ലെ ജ്വ​ല്ല​റി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ഇ​യാ​ൾ. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന പി​താ​വി​ന്‍റെ പ​രാ​തി​യി​ലാ​യി​രു​ന്നു സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ച​ത്.

Read Also : ബംഗാളില്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി: 37 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍

വീ​ട്ടു​കാ​രോ​ടൊ​പ്പ​മെ​ത്തി പ്ര​ശ്നം പറഞ്ഞ് അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു യു​വാ​വ് കൈ​വ​ശം സൂ​ക്ഷി​ച്ചി​രു​ന്ന കീ​ട​നാ​ശി​നി കു​ടി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. ഇ​യാ​ളെ ഉ​ട​ന്‍ ത​ന്നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. നിലവിൽ അ​പ​ക​ട​നി​ല​യി​ല്ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. യു​വാ​വി​നെ​തി​രെ ആ​ത്മ​ഹ​ത്യ​ശ്ര​മ​ത്തി​നും പൊലീസ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button