Latest NewsKeralaNews

‘ശബരിമലയിൽ 75000 ആളുകളെ പ്രവേശിപ്പിക്കും, ദൈവസന്നിധി ആയതിനാൽ അവർക്ക് കൊറോണ വരില്ല’: പരിഹസിച്ച് ജസ്ല മാടശേരി

പത്തനംതിട്ട: മകരവിളക്കിന് മുന്നോടിയിൽ ശബരിമലയിൽ ഇന്ന് കൊവിഡ് നിയന്ത്രണങ്ങൾ നിലവിൽ ഉണ്ടെങ്കിലും 75,000ത്തോളം തീർഥാടകർ ദർശനത്തിന് എത്തും എന്നാണ് ദേവസ്വംബോർഡ് കണക്ക് കൂട്ടുന്നത്. പരമാവധി 75000 ഭക്തർക്കാണ് ദർശന സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. ഗൾഫിൽ നിന്നും എത്തുന്ന പ്രവാസികൾ ഇപ്പോഴും ക്വാറന്റൈനിൽ തുടരേണ്ട സാഹചര്യമാണുള്ളതെന്നും എന്നാൽ നാട്ടിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കപ്പെടുകയാണെന്നും വിമർശനം ഉയരുന്നു. കല്യാണത്തിനും മരണത്തിനും പോലും 50 ആളുകളിൽ കൂടുതൽ പാടില്ലാത്ത കേരളത്തിൽ ആണ് ശബരിമലയിൽ 75000 ആളുകളെ പ്രവേശിപ്പിക്കാൻ സൗകര്യം ഒരുക്കിയിരിക്കുന്നതെന്നും ജസ്ല വിമർശിക്കുന്നു.

Also Read:ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരം

‘ശബരിമലയിൽ 75000 ആളുകളെ പ്രവേശിപ്പിക്കും. നല്ല തിക്കും തിരക്കും. മകരവിളക്ക് കാണാൻ പ്രത്യേക സൗകര്യങ്ങൾ. പാവം പ്രവാസികൾ ക്വാറന്റൈനിൽ. ഒന്നും മിണ്ടാൻ പാടില്ല. ഇത് ദൈവീകമാണ്. ഒന്ന് ദൈവ സന്നിധിയാണ്.. അവർക്കൊന്നും കൊറോണ വരില്ല. രണ്ടാമത്തെ പ്രവാസികളുടെ കേസ് കൊറോണ ഭീതി ഉയരുന്ന kerala സാഹചര്യം മനസ്സിലാക്കിയാണ്. കല്യാണത്തിനും മരണത്തിനും പോലും 50 ആളുകളിൽ കൂടുതൽ പാടില്ലാത്ത കേരളം. നേരാം വണ്ണം സ്കൂളിൽ പോയ ഭരണാധികാരികളുണ്ടായിരുന്നെങ്കിൽ’, ജസ്ല മാടശ്ശേരി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, വൈകീട്ട് 6.30 ന് തിരുവാഭരണം ചാർത്തി ദീപാരാധന. തുടർന്ന് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയിക്കും. പരമാവധി 75000 ഭക്തർക്കാണ് ദർശന സൗകര്യം. ഇതുവരെ ഈ വർഷം 128 കോടി രൂപയാണ് ശബരിമലയിലെ വരുമാനം. ഒമിക്രോണിൽ അന്യസംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണം ശബരിമലയേയും ബാധിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്സീനെടുത്ത സർട്ടിഫിക്കറ്റോ 72 മണിക്കൂറിനകമെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ തീർത്ഥാടകർ കൈയിൽ കരുതണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button